iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kochi

High Court: 'പാവപ്പെട്ടവരുടെ പ്രശ്നം കിടക്കുമ്പോഴാണ് ഇവരുടെ വഴക്ക്'; 'അമ്മ'യിലെ പ്രശ്നങ്ങളിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സിനിമാ സംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതി രൂപീകരിക്കേണ്ടി വരുമോ എന്ന വിമർശനവുമായി ഹൈക്കോടതി. നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മിപ്രിയ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

സിനിമാ സംഘടനയിലെ അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണ് കോടതിയിലെത്തുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ മാറ്റിവെച്ചാണ് ഇവരുടെ വഴക്കുകൾ തീർക്കാൻ കോടതി സമയം ചെലവഴിക്കേണ്ടി വരുന്നതെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വിമർശിച്ചു. ലക്ഷ്മിപ്രിയയുടെ ഹർജിയിൽ അൻസിബയ്ക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, കേസ് പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റി.

നടി അൻസിബ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്.ഐ രേഷ്മ എന്നിവർക്കെതിരെ കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസിന് നിർദേശം നൽകിയിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷ്മിപ്രിയ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിൽ അൻസിബയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ ഈ പരാതി വ്യാജമാണെന്നും തന്നെ മാനസികമായി പീഡിപ്പിക്കാനാണ് ലക്ഷ്മിപ്രിയ ശ്രമിച്ചതെന്നുമാണ് അൻസിബയുടെ ആരോപണം. കൂടാതെ, സ്റ്റേഷനിൽ തന്നെ തടഞ്ഞുവെച്ച് നിർബന്ധിച്ച് മാപ്പെഴുതി വാങ്ങിയെന്നും അൻസിബ പരാതിപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.