High Court of Kerala: അതിജീവിതയ്ക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി; ഉത്തരവ് മാനസികാഘാതം കണക്കിലെടുത്ത്
16 വയസ്സുകാരിയായ അതിജീവതയുടെ 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയ
കൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയായ അതിജീവിതയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. 16 കാരിയുടെ 27 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്‍ ഉത്തരവിട്ടു. പെൺകുട്ടിയുടെ അമ്മയാണ് അതിജീവിതയുടെ മാനസികാഘാതം ചൂണ്ടിക്കാടി കോടതിയിൽ ഹർജി നൽകിയത്.
കോടതി നിർദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് ഒക്ടോബർ 14-ന് സമർപ്പിച്ച റിപ്പോർട്ടിൽ അതിജീവിതയുടെ ഗർഭം അലസിപ്പിക്കാമെന്ന് ശുപാർശ ചെയ്തിരുന്നു. ഗർഭം തുടരാൻ താൽപ്പര്യമില്ലെന്ന പെൺകുട്ടിയുടെയും അമ്മയുടെയും നിലപാട് അംഗീകരിച്ച കോടതി ഇരുവരുടെയും രേഖാമൂലമുള്ള സമ്മതപത്രം വാങ്ങാൻ നിർദേശിച്ചു. ആവശ്യമായ നടപടികൾ യാതൊരു കാലതാമസമില്ലാതെ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി.
അതേസമയം ഗർഭം അലസിപ്പിക്കൽ നടപടിക്കിടെ കുഞ്ഞ് ജീവനോടെ പുറത്തുവരുന്ന സാഹചര്യമുണ്ടായാൽ ആവശ്യമായ പരിചരണവും ചികിത്സയും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
24 ആഴ്ച കഴിഞ്ഞുള്ള ഗർഭം അലസിപ്പിക്കാൻ സാധാരണയായി നിയമപരമായി നേരിട്ട് ചെയ്യാൻ കഴിയില്ല. എന്നാൽ ഭ്രൂണത്തിന് ഗുരുതരമായ തകരാറുകൾ ഉള്ളപ്പോഴോ, ഗർഭാവസ്ഥ തുടരുന്നത് അമ്മയുടെ ജീവന് ഭീഷണിയാകുമ്പോഴോ അല്ലെങ്കിൽ ഇതുപോലുള്ള അതിക്രമങ്ങളെ അതിജീവിച്ചവർക്ക് കടുത്ത മാനസികാഘാതം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് മെഡിക്കൽ ബോർഡിന്റെ പരിശോധനയും ശുപാർശയും തേടാറുള്ളത്.
24 ആഴ്ച കഴിഞ്ഞ കേസുകളിൽ അന്തിമ അനുമതിക്കായി ഹൈക്കോടതിയെ (ആർട്ടിക്കിൾ 226 പ്രകാരം) അല്ലെങ്കിൽ സുപ്രീം കോടതിയെ (ആർട്ടിക്കിൾ 32 പ്രകാരം) സമീപിക്കേണ്ടതുണ്ട്. മെഡിക്കൽ ബോർഡ് നൽകുന്ന റിപ്പോർട്ടും അതിജീവിതയുടെ മാനസികവും ശാരീരികവുമായ അവസ്ഥയും വിലയിരുത്തിയാണ് കോടതികൾ ഇത്തരം കേസുകളിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.