Messi Kerala Visit Fraud: മെസ്സിയുടെ പേരിലെ തട്ടിപ്പ്: അഗസ്റ്റിൽ സഹോദരന്മാരുടെ വീട്ടിലും ഓഫീസിലും റെയ്‌ഡ്
SIT Raids: മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന വാഗ്ദാനത്തിന്റെ പേരിൽ നടന്ന തട്ടിപ്പിൽ എസ്‌ഐടി സംഘം റെയ്‌ഡ് നടത്തുന്നു.
കൊച്ചി: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ സംസ്ഥാനത്ത് വ്യാപക റെയ്‌ഡ്. എസ്‌ഐടി സംഘമാണ് കൊച്ചിയിലും വയനാട്ടിലും വ്യാപക റെയ്‌ഡ് നടത്തുന്നത്.
ഇവർ ഒരേ സമയം പരിശോധന നടത്തുന്നത് ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്. ജോസ്‌കുട്ടി അഗസ്റ്റിന്റെ ഫ്ലാറ്റ്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ്, GOTAD കമ്പനി ഓഫീസ് എന്നിവിടങ്ങളിലാണ്. പരിശോധന ഇന്ന് പുലർച്ചെടി 4 മണിയോടെ ആരംഭിക്കുകയായിരുന്നു.
പരിശോധന നടത്തുന്നത് എഡിജിപി പി വിജയൻറെ നേതൃത്വത്തിൽ എസ്ഐടി സംഘമാണ്. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിലാണ് ഈ പരിശോധന. പരിശോധന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്.
മെസ്സിയുടെ പേരിൽ നടന്നത് വൻ തട്ടിപ്പാണെന്ന് കായിക വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് ഉണ്ടെന്നും ജിഎസ്ടി വകുപ്പിന്റെ റിപ്പോർട്ടും പുറത്ത് വന്നിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കോടതിയിൽ നിന്ന് വാറണ്ട് വാങ്ങിയാണ് റെയ്ഡ് നടത്തുന്നത് എന്നാണ് റിപ്പോർട്ട്.
പരിശോധനയ്ക്കായി 5 വാഹനങ്ങളിലാണ് ഉദ്യോഗസ്ഥർ എത്തിയത്. കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി, ആന്റോ അകറ്റിൽ എന്നിവരെ പ്രതി ചേർത്തിട്ടുണ്ട്. കേസിലെ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തുന്നന്തി വേണ്ടിയാണ് പുലർച്ചെ മറ്റുഹൽ റെയ്‌ഡ് നടത്തുനന്ത എന്നാണ് സൂചന. രാവിലെ റിപ്പോർട്ടർ കമ്പനിയുടെ ഹെഡ് ഒഎസിൽ പരിശോച്ചയ്‌ക്കെത്തിയ പോലീസുകാർ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പിടിച്ചുവച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇത് റിപ്പോർട്ടർ ടിവിയുടെ സംപ്രേക്ഷണം വരെ തടയണം എന്ന ഉദ്ദേശത്തോടെയാണ് എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.