Punjab Election 2027: 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി എഎപി, ഭഗവന്ത് മാൻ ധൂരിയിൽ നിന്ന് ജനവിധി തേടും
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർഥി പട്ടിക ആം ആദ്മി പാർട്ടി പുറത്തിറക്കി.
)
ചണ്ഡീഗഡ്: അടുത്ത വർഷം നടക്കാൻ പോകുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി ആം ആദ്മി പാർട്ടി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആണ് 40 പേരുടെ പേരടങ്ങുന്ന സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി മേധാവി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ സ്ഥാനാർത്ഥി നിർണയത്തിനായി ഉന്നതതല യോഗം ചേർന്നിരുന്നു. യോഗത്തിൽ അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് മാൻ, സംസ്ഥാന ചുമതലയുള്ള മനീഷ് സിസോദിയ മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ പങ്കെടുത്തിരുന്നു.
നിലവിൽ പ്രഖ്യാപിച്ച് 40 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ നിലവിലെ എംഎൽഎമാരെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ധൂരി മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും. സ്പീക്കർ കുൽതാർ സിംഗ് സാന്ധവൻ (കോട്കപുര), ജയിലിൽ കഴിയുന്ന മന്ത്രി സഞ്ജീവ് അറോറ (ലുധിയാന വെസ്റ്റ്), കുൽദീപ് സിംഗ് ധലിവാൾ (അജ്നാല), ഇന്ദർബീർ സിംഗ് നിജ്ജാർ (അമൃത്സർ സൗത്ത്) തുടങ്ങിയവർ പട്ടികയിലുണ്ട്.
പട്ടികയിൽ ആകെ 4 വനിതാ സ്ഥാനാർത്ഥികൾക്ക് ഇടം നൽകിയിട്ടുണ്ട്. അതേസമയം പഞ്ചാബ് നിയമസഭയിലെ പ്രമുഖ മന്ത്രിമാരുടെ പേരുകൾ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവരുടെ കാര്യങ്ങൾ വരാനിരിക്കുന്ന പട്ടികകളിലാകും തീരുമാനിക്കുക.
പൊതുജന സർവേകളിൽ അനുകൂലമായ പ്രതികരണം ലഭിച്ചവരെയാണ് പരിഗണിച്ചതെന്നും പുതിയ മുഖങ്ങൾക്ക് അവസരം നൽകുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിലൂടെ പ്രചാരണ രംഗത്ത് വലിയ മുൻതൂക്കം നേടാൻ എഎപിക്ക് സാധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)