SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Ravi Kumar Diwakar: 6 മാസത്തിനിടെ 23 വധശിക്ഷ വിധിച്ച ജ‍ഡ്ജിക്ക് സ്ഥലംമാറ്റം

National

അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ജ‍ഡ്ജി രവി കുമാര്‍ ദിവാക്ക‌ര്‍ക്ക് സ്ഥലം മാറ്റം.

Written By Mekha P Panicker Updated by Karthika V
Published: Oct 25, 2026, 05:52 PM | Updated: Oct 25, 2026, 05:52 PM

ആറുമാസത്തിനിടെ 23 വധശിക്ഷകൾ വിധിച്ച അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവി കുമാർ ദിവാക്കറെ സ്ഥലം മാറ്റി. അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മുസഫർനഗറിലെ കുടുംബ കോടതിയിലേക്കാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്.

ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ചുമതല വഹിച്ചിരുന്ന ദിവാക്കർ ഇനി കുടുംബ കോടതിയുടെ അഡീഷണൽ പ്രിൻസിപ്പൾ ജഡ്ജിയാണ്. അതേസമയം ഹൈക്കോടതി ഉത്തരവനുസരിച്ച് ഫാസ്റ്റ് ട്രാക്ക് കോടതിയുടെ പുതിയ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിയായി ശിവ കുമാരി ചുമതലയേൽക്കും. ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള സമയത്ത് 11 കേസുകളിലായി 23 വധശിക്ഷകളാണ് അദ്ദേഹം വിധിച്ചത്.

കൊലപാതകവും മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങളും ഉൾപ്പെടുന്ന കേസുകളും, വിചാരണയുടെ വിവിധ ഘട്ടങ്ങളിലായിരുന്നതുമായ 97 കേസുകൾ മുന്‍ ജില്ലാ ജഡ്ജി ബി. കെ. സിംഗ് പുറപ്പെടുവിച്ച ഭരണപരമായ ഉത്തരവുകളിലൂടെ തന്റെ കോടതിയിൽ നിന്ന് മാറ്റിയതിനെ ജഡ്ജി രവി കുമാർ അടുത്തിടെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ മുൻ ജില്ലാ ജ‍ഡ്ജിയുടെ ഉത്തരവിലൂടെയാണ് ഈ കേസുകൾ മാറ്റിയത്.

ഒരു പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള 35 പേജുള്ള വിധിന്യായത്തിലാണ് നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെ വിചാരണ ആരംഭിച്ച കേസുകൾ ഇത്തരം ഉത്തരവുകളിലൂടെ മാറ്റാൻ കഴിയുമോയെന്ന സംശയം രവി കുമാർ പ്രകടിപ്പിച്ചത്. കൂടാതെ നീതിന്യായ സ്വാതന്ത്ര്യത്തെക്കുറിച്ചും ജില്ലാ ജ‍ഡ്ജിമാർ വിനിയോഗിക്കുന്ന ഭരണപരമായ അധികാരങ്ങളുടെ പരിധികളെക്കുറിച്ചും അദ്ദേഹം ആശങ്ക ഉന്നയിച്ചിരുന്നു.

46-കാരനായ രവി കുമാര്‍ ദിവാക്കര്‍ 2025 നവംബര്‍ 29-നാണ് മുസഫർനഗറിലെ ജഡ്ജിയായി നിയമിതനായത്. മുമ്പ് അസംഗഡ്, സുല്‍ത്താന്‍പൂര്‍, ബുഡൗണ്‍, വാരണാസി എന്നിവിടങ്ങില്‍ അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author