SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Bihar Boat Tragedy: മരണം 13 കവിഞ്ഞു; മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

National

Bihar Boat Tragedy: ബിഹാറിലെ വൈശാലി ജില്ലയിൽ ബോട്ട് മറിഞ്ഞ് 13 പേർക്ക് ദാരുണാന്ത്യം. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം പ്രഖ്യാപിച്ചു.

Edited by Ajitha Kumari Reported by Ajitha Kumari
Published: Oct 14, 2026, 07:07 AM | Updated: Oct 14, 2026, 07:07 AM

ബീഹാർ: ബിഹാറിലെ വൈശാലി ജില്ലയിലെ ഗംഗാ നദിയിൽ ഇന്നലെ വൈകുന്നേരമുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 13 കവിഞ്ഞതായി ജില്ലാ മജിസ്‌ട്രേറ്റ് വർഷ സിംഗ് അറിയിച്ചു. മരിച്ചതിൽ ഭൂരിഭാഗവും കുട്ടികളെന്നാണ് റിപ്പോർട്ട്. ബോട്ടിൽ ഏകദേശം മുപ്പതോളം പേര് ഉണ്ടായിരുന്നുവെന്നാണ് വിവരം ലഭിക്കുന്നത്.

ഇതിൽ 7 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. അയൽഗ്രാമത്തിലെ ഒരു വിരുന്നിൽ പങ്കെടുക്കാൻ പോയവരായിരുന്നു അപകടത്തിൽപെട്ടത്. ഏകദേശം 20 കുട്ടികളുമായി സഞ്ചരിച്ച ബോട്ട് രാത്രി 8:30 ഓടെ മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചിട്ടുണ്ട്.

അപകടം നടന്നത് വൈശാലി ജില്ലയിലെ രാഘോപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ്. എൻഡിആർഎഫ് സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ ബീഹാർ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചനം അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾ സർക്കാർ 4 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author