Bihar Students Assaulted: ബിഹാറിൽ വിദ്യാർഥികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം: പെൺകുട്ടിക്ക് നേരെ അതിക്രമം, 3 പേർ പിടിയിൽ
ബിഹാറിൽ കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങി വിദ്യാർത്ഥികളെ ആക്രമിച്ച് ആൾക്കുട്ടം. പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമണവും നടത്തി പ്രതികൾ.
പട്ന: ബിഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥികളായ ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെ ആൾക്കൂട്ട ആക്രമണവും അതിക്രമവും നടന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വിദ്യാർഥികൾക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
ജാമുയിയിൽ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ശനിയാഴ്ച വൈകുന്നേരം കോച്ചിങ് ക്ലാസ് കഴിഞ്ഞ് ജാമുയി-ലഖിസരായ് റോഡിലൂടെ സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ആൺകുട്ടിയെയും പെൺകുട്ടിയെയും അക്രമാസക്തരായ ഒരുസംഘം തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ആൺകുട്ടിയെ ക്രൂരമായി മർദിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് ഉയരുന്നത്.
സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായി അപലപിച്ചു. ഈ പുരുഷന്മാർക്ക് ഇങ്ങനെ പെരുമാറാൻ ആരാണ് അവകാശം നൽകിയതെന്ന് ചോദിച്ച രാഹുൽ ഗാന്ധി, സംഭവം പുരുഷാധിപത്യ മനോഭാവത്തിന്റെ തെളിവാണെന്നും കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ പോലീസ് എത്രയും വേഗം കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.