Mallikarjun Kharge: 'മോദിയുടെ അച്ഛനും പോകും' ഖാര്‍ഗെയുടെ പരാമര്‍ശത്തില്‍ കനത്ത രാഷ്ട്രീയ പോര്, ബിജെപി രാജ്യവ്യാപക പ്രക്ഷോഭത്തിന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെക്കുറിച്ചുള്ള മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമര്‍ശത്തില്‍ ബിജെപി ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛനെക്കുറിച്ച് പരാമർശം നടത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ ബിജെപി. പാട്നയിൽ ഡോ. ശ്രീ കൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടയിൽ മല്ലികാർജുൻ ഖാർഗെ പ്രസംഗിക്കവെയാണ് സംഭവം. കള്ളപ്പണ വിഷയം ഉന്നയിച്ച് കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിനിടയിലാണ് ഖാർഗെ വിവാദ പരാമർശം നടത്തിയത്. 'മോദി എവിടേക്കും പോവില്ല' എന്ന് സദസ്സിൽ നിന്നൊരാൾ വിളിച്ചുപറഞ്ഞപ്പോൾ 'മോദിയുടെ അച്ഛൻ പോലും പോകും' എന്നാണ് ഖാർഗെ മറുപടി നൽകിയത്. മോദിയെ അനുകൂലിച്ച് സംസാരിച്ച സദസ്സിലെ വ്യക്തിയെ പിന്നീട് സംഘാടകർ ഹാളിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ പരേതനായ പിതാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് ബിജെപി രാജ്യവ്യാപക പ്രതിഷേധത്തിന് തീരുമാനിച്ചത്. ഖാർഗെയുടെ പരാമർശം അങ്ങേയറ്റം അപമാനകരവും മാന്യതയ്ക്ക് നിരക്കാത്തതുമാണെന്ന് ബിജെപിയുടെ ആരോപണം. എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ബിജെപി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.
രാഷ്ട്രീയ വിമർശനങ്ങൾക്ക് അപ്പുറം കുടുംബാംഗങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം പരാമർശങ്ങൾ പൊതുരാഷ്ട്രീയ ചർച്ചകളുടെ നിലവാരം താഴ്ത്തുന്നതാണെന്ന് ബിജെപി വിമർശിച്ചു. ഖാർഗെ നിരുപാധികം മാപ്പ് പറയണമെന്നും പാർട്ടി ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷന്റെ ഭാഷ ഗുണ്ടകളുടേതിന് തുല്യമാണെന്നും ഇത് ആശയപരമായ പാപ്പരത്തത്തെയാണ് കാണിക്കുന്നതെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. ഖാർഗെയ്ക്കെതിരെ ബിജെപി നേതാവ് കൃഷ്ണ സിങ് കല്ലു പാട്ന കോട്‌വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സമാധാനപരവും എന്നാൽ ശക്തവുമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ബിജെപി സംസ്ഥാന ഘടകങ്ങളോട് നിർദേശിച്ചിട്ടുണ്ട്. അതേസമയം മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശത്തെക്കുറിച്ച് കോൺഗ്രസ് വിശദീകരണം നൽകിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.