CBI Arrested DGCA Official: വ്യോമയാന രംഗത്ത് വീണ്ടും അഴിമതി, ഡിജിസിഎ ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ അറസ്റ്റിൽ
വിമാനങ്ങൾക്ക് യാത്രായോഗ്യതാ സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ ഡിജിസിഎ ഡെപ്യൂട്ടി ഡയറക്ടറെയും സ്വകാര്യ കമ്പനി ഡയറക്ടറെയും സിബിഐ അറസ്റ്റ് ചെയ്തു.
കൈക്കൂലിക്കേസിൽ ചെന്നൈയില്‍ ജോലിചെയ്തിരുന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (DGCA) ഡെപ്യൂട്ടി ഡയറക്ടറെയും (എയര്‍വര്‍ത്തിനസ്) ഒരു സ്വകാര്യ വ്യോമയാന കമ്പനിയുടെ ഡയറക്ടറെയും സിബിഐ അറസ്റ്റ് ചെയ്തു. 2.5 ലക്ഷം രൂപയുടെ കൈക്കൂലിക്കേസിലാണ് ചെന്നൈ ഡിജിസിഎ ഡെപ്യൂട്ടി ഡയറക്ടർ സുശീൽ കുമാർ ഗാർഗ്, M/s എക്‌വി എയർ ട്രെയിനിങ് ഓർഗനൈസേഷൻ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ സച്ചിൻ കേശവ് ഭാനേയും അറസ്റ്റ് ചെയ്തത്.
M/s എക്‌വി എയർ ട്രെയിനിങ് ഓർഗനൈസേഷൻ പ്രൈവറ്റ് ലിമിറ്റഡ് വിമാനങ്ങള്‍ക്ക് യാത്രായോഗ്യതാ സര്‍ട്ടിഫിക്കറ്റായ എയര്‍വര്‍ത്തിനസ് (Airworthiness) സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് സുശീൽ കുമാർ കൈക്കൂലി ആവശ്യപ്പെടുകയും തുക കൈപ്പറ്റുകയും ചെയ്തുവെന്നാണ് സിബിഐ കണ്ടെത്തല്‍.
സംഭവവുമായി ബന്ധപ്പെട്ട് സുശീൽ കുമാർ ഗാർഗ്, സച്ചിൻ കേശവ് ഭാനേ, M/s എക്‌വി എയർ ട്രെയിനിങ് ഓർഗനൈസേഷൻ എന്നിവർക്കെതിരെ സിബിഐ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
മുന്‍പും സമാന രീതിയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൈക്കൂലി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2026 ഏപ്രിൽ 18 ന് സിബിഐ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ എയർവർത്തിനസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുടാവത് ദേവുല ഒരു പ്രമുഖ കോർപ്പറേറ്റ് ഗ്രൂപ്പിന്റെ സീനിയർ വൈസ് പ്രസിഡന്റ് ഭരത് മാതുർ എന്നിവർക്കെതിരെയായിരുന്നു അന്നത്തെ കേസ്.
ഡ്രോണുകളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട അനുമതികളും അംഗീകാരങ്ങളും നൽകുന്നതിൽ സ്വകാര്യ സ്ഥാപനത്തിന് അനുകൂലമായ നടപടികൾ സ്വീകരിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു എന്നതായിരുന്നു ആരോപണം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2.5 ലക്ഷം രൂപയുടെ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് മുടാവത് ദേവുലയെയും ഭരത് മാതുരിനെയും സിബിഐ അറസ്റ്റ് ചെയ്യുകയും മുഴുവൻ കൈക്കൂലി തുകയും പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ പ്രതികളുമായി ബന്ധപ്പെട്ട ഡൽഹിയിലെ നാല് വിവിധ ഇടങ്ങളിൽ സിബിഐ പരിശോധന നടത്തുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.