CBSE Exam Date: സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷാ തിയതി പ്രഖ്യാപിച്ചു; 2027 ഫെബ്രുവരി 16ന് പരീക്ഷ ആരംഭിക്കും
പത്താം ക്ലാസുകാർക്ക് 83 വിഷയങ്ങളിലും പന്ത്രണ്ടാം ക്ലാസുകാർക്ക് 121 വിഷയങ്ങളിലും ആണ് പരീക്ഷ.
ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾക്കുള്ള തിയതികൾ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16 മുതൽ പരീക്ഷകൾ ആരംഭിക്കും. മാർച്ച് ഒമ്പതിന് പത്താംക്ലാസ് പരീക്ഷകളും ഏപ്രിൽ ഒമ്പതിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും അവസാനിക്കും.
10, 12 ക്ലാസുകളിലെ പരീക്ഷ 2027 ഫെബ്രുവരി 16ന് ചൊവ്വാഴ്ച രാവിലെ 10.30ന് ആണ് ആരംഭിക്കുക. എല്ലാ പരീക്ഷകളും രാവിലെ 10.30ന് ആണ് ആരംഭിക്കുന്നത്. പത്താംക്ലാസിന് 83 വിഷയങ്ങളിലും പന്ത്രണ്ടാം ക്ലാസിന് 121 വിഷയങ്ങളിലും ആണ് പരീക്ഷ.
വിശദ വിവരങ്ങൾക്കായി www.cbse.gov.in എന്ന സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. പരീക്ഷാ തിയതികളുടെ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.