'Chalo Dilli' protest: ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി; രാംലീല മൈതാനം പ്രതിഷേധക്കടലായി
ജനാധിപത്യത്തെ സംരക്ഷിക്കുമെന്നും നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിൻറെ മഹാറാലി. പ്രതിഷേധത്തിൽ ജനങ്ങൾ ഒഴുകിയെത്തിയതോടെ രാംലീല മൈതാനം പ്രതിഷേധക്കടലായി മാറി. ഗ്യാനേഷ് കുമാറിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജനങ്ങൾ രാംലീല മൈതാനിയിലേക്ക് പ്രതിഷേധത്തിനെത്തിയത്.
ജനാധിപത്യത്തെ സംരക്ഷിക്കുമെന്നും ഒന്നിച്ചുപോരാടി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രവർത്തകരെ അഭിസംബോധ ചെയ്ത് സംസാരിക്കവേ പറഞ്ഞു. ഇഡിയെ കാണിച്ച് ഭയപ്പെടുത്താൻ കേന്ദ്ര സർക്കാർ നോക്കിയാൽ ഭയപ്പെടില്ലെന്നും വോട്ടുകൊള്ളക്കാരെ പുറത്താക്കണമെന്നും മോദിയെ പുറത്താക്കി രാജ്യത്തെ രക്ഷിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
വോട്ടുകൊള്ള നടത്തിയ ഗ്യാനേഷ് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. നരേന്ദ്ര മോദി പറഞ്ഞത് കർഷകർക്ക് ആനുകൂല്യം ഇരട്ടിയാക്കുമെന്നാണ് എന്നാൽ, കർഷക ആത്മഹത്യയാണ് ഇരട്ടിയായതെന്നും എംഎ ബേബി പറഞ്ഞു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എംഎ ബേബി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, മെഹ്ബൂബ മുഫ്തി, ഫറൂറ് അബ്ദുള്ള, സഞ്ജയ് റാവ്ത്ത്, സുപ്രിയ സുലെ തുടങ്ങിയ നേതാക്കൾ പ്രതിഷേധ റാലിയിൽ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.