SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Delhi Protest: നേഹയെ വിട്ടയച്ചു, അഭിജീത് ദിപ്കെ അജ്ഞാത കേന്ദ്രത്തിൽ

National

ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്.

Written By Roniya Baby Updated by Roniya Baby
Published: Oct 17, 2026, 11:11 AM | Updated: Oct 17, 2026, 11:11 AM

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിനായി പുറപ്പെട്ട സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്. അഭിജീത് ദിപ്കെ എവിടെയാണെന്നത് സംബന്ധിച്ച് പോലീസ് വ്യക്തത വരുത്തിയിട്ടില്ല.

അതേസമയം, ഐസ പ്രസിഡൻറ് നേഹ ബോറയെ വിട്ടയച്ചതായി ഡൽഹി പോലീസ് വ്യക്തമാക്കി. ദിപ്കെ എവിടെയാണെന്നത് സംബന്ധിച്ച് നിലവിൽ ഒരു വിവരവും ഡൽഹി പോലീസ് കൈമാറിയിട്ടില്ല.

ദിപ്കെയെ ഉടൻ തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി നേതാക്കൾ ഡൽഹി പോലീസ് കമ്മീഷണർക്ക് കത്ത് നൽകി. സിജെപി നേതാവ് അജിൻക്യ ഷിൻഡെയും അഭിഭാഷകരും പാർലമെൻറ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ രാത്രിയിൽ എത്തി അന്വേഷിച്ചെങ്കിലും പോലീസ് വിവരം നൽകിയില്ല.

ദിപ്കെയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളുടെ പ്രതിഷേധത്തിന് സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author