CJP Protest: സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം അനുവദിച്ചു; പോലീസിൻറെ കസ്റ്റഡി ആവശ്യം തള്ളി കോടതി
ജന്തർ മന്തറിലെ അടച്ചുപൂട്ടിയ ഗേറ്റുകൾ മറികടന്ന് സൌരവ് ദാസും അശുതോഷ് റാങ്കയും അതിക്രമിച്ചുകയറിയെന്ന കേസിലാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്.
)
ന്യൂഡൽഹി: ജന്തർ മന്തറിലെ ബാരിക്കേഡ് തകർത്ത് അകത്ത് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കളായ സൌരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് ജാമ്യം അനുവദിച്ചു. ഡൽഹി കോടതിയാണ് ഇരുവർക്കും ജാമ്യം നൽകിയത്.
സൌരവ് ദാസിനെയും അശുതോഷ് റാങ്കയെയും കസ്റ്റഡിയിൽ വിടണമെന്ന പോലീസിൻറെ ആവശ്യം കോടതി തള്ളി. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം നൽകിയിരിക്കുന്നത്.
ജന്തർ മന്തറിനെ പ്രക്ഷോഭ വേദികളിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ജന്തർ മന്തറിലെ അടച്ചുപൂട്ടിയ ഗേറ്റുകൾ മറികടന്ന് സൌരവ് ദാസും അശുതോഷ് റാങ്കയും അതിക്രമിച്ചുകയറിയെന്ന കേസിലാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. ഒക്ടോബർ 14 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു ഇരുവരും.
ഒക്ടോബർ 19ന് അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായ ഇരുവരുടെയും കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി. ഇരുവരുടെയും ഭാഗത്ത് നിന്ന് നിയമത്തോട് യാതൊരു ബഹുമാനവും ഇല്ലാത്ത പെരുമാറ്റമാണ് ഉണ്ടായതെന്നും സമാധാനാന്തരീക്ഷം തകർക്കാൻ സാധ്യതയുണ്ടെന്ന ഗുരുതരമായ ആശങ്ക ഉണ്ടെന്നും ഒക്ടോബർ 19ന് കസ്റ്റഡി നീട്ടിക്കൊണ്ടുള്ള ഉത്തരവിൽ എസ്ഇഎം കോടതി വ്യക്തമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)