CJP Protest: സിജെപി നേതാക്കളായ സൌരവ് ദാസും അശുതോഷ് റാങ്കയും ജുഡീഷ്യൽ കസ്റ്റഡിയിൽ; അജിൻക്യ ഷിൻഡെയ്ക്ക് ഉപാധികളോടെ ജാമ്യം
സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൌരവ് ദാസ് എന്നിവരെയാണ് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ന്യൂഡൽഹി: ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ അനുമതിയില്ലാതെ പ്രവേശിച്ചതിന് സിജെപി നേതാക്കളായ സൌരവ് ദാസ്, അശുതോഷ് റാങ്ക, അജിൻക്യ ഷിൻഡെ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരിൽ അജിൻക്യ ഷിൻഡെയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
പോലീസ് ബാരിക്കേഡുകൾ തകർത്ത് ജന്തർ മന്തറിൽ പ്രവേശിച്ചതിനും മുദ്രാവാക്യം വിളിച്ചതിനും പുറമേ അതിക്രമിച്ച് കടക്കൽ, നിരോധനാജ്ഞ ലംഘനം, സമാധാനാന്തരീക്ഷം തകർക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, കസ്റ്റഡിയിലുള്ള ഇവരെ പാർലമെൻറ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായ തടഞ്ഞുവച്ചതായി സിജെപി നേതാവ് രത്ന സിങ് ആരോപിച്ചു.
പുലർച്ചെ മൂന്ന് മണിയോടെ ഒരു സ്വകാര്യ വാനിലാണ് ഇവരെ സ്റ്റേഷനിൽ എത്തിച്ചതെന്നും രാത്രി വൈകുന്നത് വരെ അഭിഭാഷകരെ കാണാൻ പോലും പോലീസ് അനുവദിച്ചില്ലെന്നും രത്ന സിങ് എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ഇവരെ പിന്നീട് തിഹാർ ജയിലിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും സ്റ്റേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് രത്ന സിംഗ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.