iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

CJP Protest: ജന്തർമന്തറിലെ ഗേറ്റ് ചാടിക്കടന്ന് ദേശീയ പതാകയുമായി പ്രതിഷേധം, സിജെപി നേതാക്കൾ കസ്റ്റഡിയിൽ

National

ജന്തർമന്തറിൽ വിലക്ക് ലംഘിച്ച് പ്രതിഷേധം നടത്തിയ സിജെപി നേതാക്കൾ പോലീസ് കസ്റ്റഡിയിൽ

ഡല്‍ഹി: എസ്ഐടി ക്രമക്കേടില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് മിന്നല്‍ സമരവുമായി ‍കോക്രോച്ച് ജനതാ പാര്‍ട്ടി. അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിന്‍ഡെ അടക്കമുള്ള സിജെപി നേതാക്കള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ജന്തര്‍മന്തറിന്റെ ഗേറ്റ് ചാടി അകത്തേക്ക് കടന്നു. ദേശീയ പതാകയും'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം വിളിച്ചാണ് നേതാക്കള്‍ എത്തിയത്. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സിജെപി വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ജന്തർമന്തറിനെ സമരവേദിയെന്ന പദവിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. റാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, ഷാഹ്ദരയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ മൂന്ന് വേദികളായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇനി മുതൽ രാജ്യം ജന്തർമന്തറായി മാറുമെന്നായിരുന്നു സർക്കാർ ഉത്തരവിനോട് അഭിജിത് ദീപകെ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് സിജെപി നേതാക്കൾ ഇന്ന് പ്രതിഷേധവുമായി ജന്തർമന്തറിലേക്ക് എത്തിയത്. പ്രദേശത്തെ പോലീസ് നിരീക്ഷണം ശക്തമാക്കി.