Jantar Mantar: ജന്തർ മന്തറിനെ സമരവേദിയിൽ നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ സിജെപി; രാജ്യം മുഴുവൻ ജന്തർ മന്തറായി മാറുമെന്ന് മുന്നറിയിപ്പ്
ജന്തർ മന്തറിനെ സമരവേദിയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ രൂക്ഷ വിമർശനം. രാജ്യം മുഴുവൻ ജന്തർ മന്തർ ആകുമെന്ന് സിജെപി മുന്നറിയിപ്പ്.
ന്യൂഡൽഹി: ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഡൽഹി പൊലീസ് നടപടിക്കെതിരെ കോക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) രംഗത്ത്. ജനങ്ങളുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവും ഏകാധിപത്യ പ്രവണതയുമാണ് ഈ തീരുമാനമെന്ന് സി.ജെ.പി കൺവീനർ അഭിജീത് ദീപ്കെയും കോ-കൺവീനർ സൗരവ് ദാസും വ്യക്തമാക്കി.
ആരോടും മുൻകൂർ കൂടിയാലോചന നടത്താതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഏകപക്ഷീയമായി ഈ തീരുമാനം കൈക്കൊണ്ടതെന്ന് നേതാക്കൾ ആരോപിച്ചു. സർക്കാരിന്റെ ഈ നീക്കത്തിനെതിരെ എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സി.ജെ.പി കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. ജന്തർ മന്ദിർ ഇന്ത്യയിലെ ജനങ്ങളുടെ സ്വത്താണെന്നും വരും ദിവസങ്ങളിൽ രാജ്യം മുഴുവൻ ജന്തർ മന്തറായി മാറുമെന്നും സി.ജെ.പി നേതൃത്വം മുന്നറിയിപ്പ് നൽകി.
രാജ്യതലസ്ഥാനത്തെ ജനകീയ പ്രതിഷേധങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പതിറ്റാണ്ടുകളായി ഡൽഹിയിലെ പ്രധാന സമരകേന്ദ്രമായിരുന്ന ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് പോലീസ് പൂർണ്ണമായും ഒഴിവാക്കുകയാണ് ചെയ്തത്. ജന്തർ മന്തറിന് പകരം രാംലീല മൈതാൻ, ബുരാരി ഗ്രൗണ്ട്, ഈസ്റ്റ് ഡൽഹിയിലെ സി.ബി.ഡി (CBD) ഗ്രൗണ്ട് എന്നീ മൂന്ന് കേന്ദ്രങ്ങളാണ് പ്രതിഷേധങ്ങൾക്കായി പുതുതായി അനുവദിച്ചിട്ടുള്ളത്. സമരങ്ങൾ തടസ്സമില്ലാതെ നടത്താൻ ബദൽ വേദികൾ കണ്ടെത്തണമെന്ന സുപ്രീം കോടതി നിർദ്ദേശവും കേന്ദ്ര ആഭ്യന്തര മന്ത്രാലയ സമിതിയുടെ ശുപാർശയും പരിഗണിച്ചാണ് ഈ നടപടി. ഇതിനായി 2022 ഏപ്രിൽ 28-ലെ ഉത്തരവ് പോലീസ് ഭേദഗതി ചെയ്തു. പാർലമെന്റിനും പ്രധാന കേന്ദ്ര ഓഫീസുകൾക്കും സമീപമുള്ള സമരവേദി മാറ്റിയത് പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാനാണെന്ന വിമർശനം ശക്തമാകുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.