SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Cyclone Arnab: അതിതീവ്ര ചുഴലിക്കാറ്റായി മാറി അർണബ്; ജാഗ്രതാ നിർദേശം, നിരവധി ട്രെയിനുകൾ റദ്ദാക്കി

National

നാളെ ആന്ധ്രാതീരത്ത് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് മുന്നറിയിപ്പ്.

Written By Roniya Baby Updated by Roniya Baby
Published: Oct 27, 2026, 12:05 PM | Updated: Oct 27, 2026, 12:05 PM

അമരാവതി: അതിതീവ്ര ചുഴലിക്കാറ്റായി മാറി ‘അർണബ്’. വിശാഖപ്പട്ടണത്തിന് 350 കിലോമീറ്റർ അകലെയാണ് നിലവിൽ ചുഴലിക്കാറ്റിൻറെ സ്ഥാനം. മൂന്ന് സംസ്ഥാനങ്ങളിൽ ജാഗ്രത മുന്നറിയിപ്പ് നൽകി. ആന്ധ്ര്, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് 53 ട്രെയിനുകൾ ഇന്നും നാളെയുമായി റദ്ദാക്കിയിട്ടുണ്ട്. എന്നാൽ, കേരളത്തിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. നാളെ ആന്ധ്രാ തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ ചുഴലിക്കാറ്റ് പടിഞ്ഞാറൻ ദിശയിലേക്ക് മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഒക്ടോബർ 28ന് ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്ലയ്ക്കും വിശാഖപ്പട്ടണത്തിനും ഇടയിലുള്ള തീരത്ത് കരതൊടുമെന്നാണ് പ്രവചനം. ഗോപാൽപൂരിൽ നിന്ന് 610 കിലോമീറ്ററും വിശാഖപ്പട്ടണത്ത് നിന്ന് 650 കിലോമീറ്ററും അകലെയാണ് ചുഴലിക്കാറ്റ് നിലവിൽ സഞ്ചരിക്കുന്നത്.

ചുഴലിക്കാറ്റ് കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അർണബ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, തമിഴ്നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ചേക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. കേരളത്തിൽ കനത്ത മഴയുണ്ടാകാൻ സാധ്യത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author