SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Cyclone Murasu: 'മുരശ്' ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; ആന്ധ്ര തീരത്ത് ജാഗ്രത, നവംബർ മൂന്നിന് കരതൊട്ടേക്കും

National

ചുഴലിക്കാറ്റ് കരതൊടുമ്പോൾ 120 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

Written By Roniya Baby Updated by Roniya Baby
Published: Nov 01, 2026, 03:27 PM | Updated: Nov 01, 2026, 03:27 PM

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദ്ദം 'മുരശ്' ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായും നവംബർ രണ്ടിന് ഇത് കൂടുതൽ ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറി നവംബർ മൂന്നിന് കരതൊട്ടേക്കുമെന്നും കാലാവസ്ഥാ വകുപ്പ്. നവംബർ മൂന്ന് രാവിലെ തെക്കൻ ആന്ധ്രപ്രദേശിലെ നെല്ലൂരിനും നർസാപുരിനും ഇടയിൽ കരതൊട്ടേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ നിഗമനം.

ചുഴലിക്കാറ്റ് കരതൊടുമ്പോൾ 120 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ആന്ധ്രപ്രദേശിലെ തീരപ്രദേശങ്ങളിലും റായലസീമയിലും ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ ഏലൂരു, കൃഷ്ണ, വെസ്റ്റ് ഗോദാവരി, നെല്ലൂർ, ഗുണ്ടൂർ, തിരുപ്പതി തുടങ്ങിയ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അതിനാൽ, ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദേശമുണ്ട്.

അയൽ സംസ്ഥാനമായ ഒഡിഷ മുൻകരുതലിൻറെ ഭാഗാമായി താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഒക്ടോബർ 28ന് ആന്ധ്രാ തീരത്ത് അർണബ് ചുഴലിക്കാറ്റ് നാശം വിതച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ചുഴലിക്കാറ്റ് ഭീഷണി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author