SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Delhi Air Pollution: വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ നിയന്ത്രണങ്ങൾ ഇങ്ങനെ!

National

ഡൽഹി എൻസിആറിലെ വായുമലിനീകരണ നിയന്ത്രങ്ങളുടെ ഒന്നാം ഘട്ടം നടപ്പിൽ വന്നു.

Written By Roniya Baby Updated by Roniya Baby
Published: Oct 24, 2026, 06:48 AM | Updated: Oct 24, 2026, 06:48 AM

ന്യൂഡൽഹി: കമ്മീഷൻ ഫോർ ക്വാളിറ്റി മാനേജ്മെൻറ് സബ്കമ്മിറ്റി ഒക്ടോബർ 21ലെ തീരുമാനപ്രകാരം ഡൽഹി എൻസിആറിൽ ഒക്ടോബർ 23 മുതൽ ഗ്രാപ്പ് ഒന്നാം ഘട്ടം നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കി തുടങ്ങി. ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക മോശം വിഭാഗത്തിൽ തുടരുകയാണ്. ചില പ്രദേശങ്ങളിൽ എയർ ക്വാളിറ്റി ഇൻഡക്സ് 267 വരെ ഉയർന്നിട്ടുണ്ട്. യാത്രാരംഗത്തെ മാറ്റങ്ങൾ, ആരോഗ്യ മുൻകരുതലുകൾ, നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് അറിയാം.

വാഹന പരിശോധന: വാഹനത്തിന് സാധുതയുള്ള മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. പിയുസി സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് എൻസിആർ മേഖലയിൽ ഇന്ധനം നൽകുന്നതിന് നിയന്ത്രണമുണ്ട്.

പൊതുഗതാഗതം: യാത്രകൾക്കായി പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണം. ട്രാഫിക് സിഗ്നലുകളിലും ബ്ലോക്കുകളിലും കിടക്കുമ്പോൾ വാഹനം വെറുതേ സ്റ്റാർട്ട് ചെയ്ത് നിർത്തിയിടാതിരിക്കാൻ ശ്രദ്ധിക്കുക.

മെട്രോ സർവീസുകൾ: യാത്രാതിരക്ക് ലഘൂകരിക്കുന്നതിനായി ഒക്ടോബർ 22 മുതൽ പ്രവൃത്തിദിവസങ്ങളിൽ ഡിഎംആർസി 20 അധിക മെട്രോ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ബസ് സർവീസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.

ആരോഗ്യം: കുട്ടികൾ, പ്രായമായവർ, ഹൃദയസംബന്ധമായോ ശ്വാസകോശ സംബന്ധമായോ പ്രശ്നങ്ങളുള്ളവർ എന്നിവർ അത്യാവശ്യമില്ലെങ്കിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക.

സുരക്ഷ: പുറത്തിറങ്ങേണ്ട സാഹചര്യം വന്നാൽ മുഖത്തോട് ചേർന്ന് നിൽക്കുന്ന എൻ95 മാസ്കുകൾ ധരിക്കുക. കണ്ണുകളിൽ അസ്വസ്ഥതയോ ശ്വാസതടസമോ അനുഭവപ്പെട്ടാൽ ഒട്ടുംവൈകാതെ വൈദ്യസഹായം തേടുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author