SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Delhi Cafe Horror: ഡൽഹിയിൽ കഫേയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് സഹപ്രവർത്തകർ അറസ്റ്റിൽ

National

പ്രീത് വിഹാറിലെ സൽത്താനത്ത് കഫേയിലാണ് സംഭവം നടന്നത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

Written By Roniya Baby Updated by Roniya Baby
Published: Nov 25, 2026, 01:38 PM | Updated: Nov 25, 2026, 01:38 PM

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിലെ കഫേയിൽ ജോലി ചെയ്തിരുന്ന 22കാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് സഹപ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഒളിവിൽ പോയ മറ്റ് മൂന്ന് പേർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രീത് വിഹാറിലെ സൽത്താനത്ത് കഫേയിൽ സഹപ്രവർത്തകർക്കൊപ്പം നടന്ന പാർട്ടിയിൽ യുവതി പങ്കെടുത്തിരുന്നു. രാത്രി 11.30ന് കഫേ അടച്ചെങ്കിലും ഒരാളുടെ കൈവശം താക്കോൽ ഉണ്ടായിരുന്നതിനാൽ സംഘം അവിടെത്തന്നെ തുടർന്നു.

മദ്യപാനവും നൃത്തവുമായി രാത്രി വൈകിയും തുടർന്ന ഇവർ ചൊവ്വാഴ്ച പുലർച്ചെ 3.30ഓടെയാണ് പുറത്തേക്ക് പോയത്. തുടർന്നാണ് താൻ പീഡനത്തിന് ഇരയായെന്ന പരാതിയുമായി യുവതി പോലീസിനെ സമീപിച്ചത്. പാർട്ടിക്കിടെ രണ്ട് യുവാക്കൾ തന്നെ ബലാത്സംഗം ചെയ്തുവെന്നും മറ്റ് ചിലർ അതിന് കൂട്ടുനിന്നുവെന്നുമാണ് യുവതിയുടെ മൊഴി.

നാല് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കും എതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ശേഷിക്കുന്ന പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author