Delhi Protest: ജന്തർ മന്തറിലേക്ക് മാർച്ച് നടത്തി ഇടതുസംഘടനകൾ, തടഞ്ഞ് പോലീസ്; എഎ റഹീം, നികേഷ് കുമാർ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ
ഇടതുസംഘടനകൾ ഫിറോസ് ഷാ റോഡിൽ നടത്തിയ പ്രതിഷേധ മാർച്ച് ഡൽഹി പോലീസും കേന്ദ്ര സേനയും തടഞ്ഞു.
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യം ഉന്നയിച്ച് ഡൽഹിയിൽ പ്രതിഷേധം തുടരുന്നു. ജന്തർ മന്തർ സമരത്തിനായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്.
ഇടതുയുവജന സംഘടനകളായ എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐവൈഎഫ് എന്നീ സംഘടനകൾ ജന്തർ മന്തറിന് സമീപമുള്ള ഫിറോസ് ഷാ റോഡിൽ നടത്തിയ മാർച്ച് ഡൽഹി പോലീസും കേന്ദ്ര സേനയും തടഞ്ഞു. എഎ റഹീം എംപി, എംവി നികേഷ് കുമാർ, ജെയ്ക് സി തോമസ്, ശിവദാസൻ, പിഎം ആർഷോ തുടങ്ങിയവർ പ്രതിഷേധം തുടരുകയാണ്.
ഫിറോസ് ഷാ റോഡിൻറെ അവസാന ഭാഗത്ത് നിന്ന് ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഡൽഹി പോലീസും കേന്ദ്രസേനയും മാർച്ച് വഴിയിൽ തടഞ്ഞ് പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി.
ഡൽഹിയിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പോലീസ്, സിആർപിഎഫ്, ആർഎഎഫ് സേനാവിഭാഗങ്ങൾ ഡൽഹിയിൽ തുടരുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്,
കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.