iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

CJP Protest: തലസ്ഥാനത്ത് പ്രതിഷേധം ശക്തം: സിജെപി, ഇടതുപക്ഷ മാര്‍ച്ചുകള്‍ക്കിടെ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

National

ഡല്‍ഹിയില്‍ കനത്ത സംഘര്‍ഷം. തിരംഗ മാര്‍ച്ചും ഇടതുപക്ഷ പ്രതിഷേധവും തടഞ്ഞ് പോലീസ്. 150 പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു

ഡൽഹി: രാജ്യതലസ്ഥാനം സംഘർഷഭരിതം. ജന്തർമന്തറിൽ ദേശീയ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ മോചനം ആവശ്യപ്പെട്ടും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് സിജെപി തിരംഗ മാർച്ച് നടത്തിയത്.

സിജെപി സ്ഥാപകനായ അഭിജിത് ദീപ്കെയാണ് മാർച്ചിന് ആഹ്വാനം ചെയ്തത് എന്നാൽ പ്രതിഷേധത്തിന് തൊട്ടുമുമ്പ് അഭിജിത് ദീപ്കെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ പ്രതിഷേധിച്ച 150 പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊണാട്ട് പ്ലേസ് സെന്‍ട്രന്‍ പാര്‍ക്കിലേക്ക് ഇടത് പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷം. ഇടത് എംപിമാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇടത് സംഘടനകള്‍ക്കൊപ്പം ആം ആദ്മി പാര്‍ട്ടിയും പ്രതിഷേധത്തില്‍ പങ്കെടുത്തു.

കേരളത്തില്‍ നിന്ന് ജോണ്‍ ബ്രിട്ടാസ്, എ. എ. റഹീം എന്നിവരും പ്രതിഷേധത്തില്‍ പങ്കാളികളായി. അതേസമയം സിപിഐഎംഎൽ നേതാവ് ദീപാങ്കർ ഭട്ടാചാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.

എഐഎസ്എ ദേശീയ പ്രസിഡന്റ് നേഹ ബോറയെ പോലീസ് ബലംപ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. നേഹയെ എവിടെയാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല. ഇന്നത്തെ സമരം അവസാനിപ്പിച്ചതായി ഇടത് സംഘടനകൾ അറിയിച്ചു. നാളെയും സെൻട്രൽപാർക്കിലേക്കാണ് ഇടത് സംഘടനകൾ മാർച്ച് നടത്തുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.