ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം വെള്ളത്തിലാകും; സമരം മാറ്റാൻ രാഹുലിനോട് വ്യാപാരികൾ
ഉത്സവകാലത്തെ തിരക്കേറിയ ഷോപ്പിംഗ് സീസണിൽ രാംലീല മൈതാനത്തിന് ചുറ്റുമുള്ള ഗതാഗത നിയന്ത്രണങ്ങൾ വ്യാപാരത്തെ ബാധിക്കുമെന്ന് ആശങ്ക.
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഇന്ത്യ മുന്നണി നടത്താനൊരുങ്ങുന്ന മഹാറാലിയും സമരങ്ങളും അത്യന്തരമായി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ. ദീപാവലി സമയത്തുള്ള 10000 കോടിയുടെ കച്ചവടം വെള്ളത്തിലാകുമെന്നും അതുകൊണ്ടുതന്നെ മഹാറാലിയും സമരങ്ങളും അടിയന്തരമായി മാറ്റിവെക്കണമെന്ന് വ്യാപാരികൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടാണ് ആവശ്യപ്പെട്ടത്.
നവംബർ ഒന്നിനാണ് ഇന്ത്യ സഖ്യം രാംലീല മതനത്ത മഹാറാലി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ചു നവംബർ 10 വരെ റാലിയും സമരങ്ങളുംഒഴിവാക്കണമെന്ന് ചേംബർ ഓഫ് ട്രേഡ് ആൻറ് ഇൻഡസ്ട്രി ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ ആറിന് ഉത്തരേന്ത്യയിലെ ധൻതേരസ് നവംബർ 8 ണ് ദീപാവലി. അതിനു മുൻപുള്ള വലിയ ജനക്കൂട്ടം ബിസിനസിനെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. ധൻതേരസ് ദിനത്തിൽ 25000 കോടിയുടെ കച്ചവടം ഡൽഹിയിൽ നടക്കാറുണ്ടെന്നും രാഹുൽഗാന്ധിക്ക് അയച്ച കത്തിൽ ബ്രിജേഷ് ഗോയൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്വര്‍ണം, വെള്ളി, വീട്, വാഹനം, ഗൃഹോപകരണങ്ങള്‍, വസ്ത്രം തുടങ്ങിയവ വാങ്ങാന്‍ ഏറ്റവും ഐശ്വര്യമായ ദിനമാണ് ധന്‍തേരസ് എന്നാണ് വിശ്വാസം. ഈ ഇനങ്ങളില്‍ ഇക്കുറിയും 25,000 കോടി രൂപയ്ക്കുമേല്‍ കച്ചവടം പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ റാലിയും സമരങ്ങളും വിപണിയെ ബാധിക്കുമെന്നും 10,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും ബ്രിജേഷ് ഗോയല്‍ പറഞ്ഞു. മാത്രമല്ല ഒക്ടോബറില്‍ ഇതുവരെ സമരങ്ങളും റാലികളും കാരണം 3000 കോടിയില്‍പ്പരം രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായതെന്നും ഗോയല്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാംലീല മൈതാനിയുടെ 5 കിലോമീറ്റർ ചുറ്റളവിലാണ് ഡൽഹിയിലെ സുപ്രധാന കച്ചവട കേന്ദ്രങ്ങളായ ചാന്ദിനി ചൗക്, സദർ ബസാർ, ചാവ്‍രി ബസാർ, ഭാഗീരഥ് പാലസ്, ഖാരി ബൗളി, കശ്മീർ ഗേറ്റ്, നായ് സരക്, മോറി ഗേറ്റ്, കിനാരി ബസാർ, ദാരിബ, ദര്യഗഞ്ച്. അജ്മീരി ഗേറ്റ്, കരോൾ ബാഗ്, ജമാ മസ്ജിത്, ആസാദ് മാർക്കറ്റ് എന്നിവ സ്ഥിതി ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.