iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Dussehra 2026: രാജ്യത്ത് പലയിടത്തും ഇന്ന് ഡ്രൈ ഡേ; ബാങ്കുകള്‍ക്കും സ്കൂളുകള്‍ക്കും അവധി

National

വിജയദശമി ദിനമായ ഇന്ന് ഡല്‍ഹി-എന്‍സിആര്‍ മേഖലയിലും വിവിധ സംസ്ഥാനങ്ങളിലും വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍

വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി-എൻസിആർ മേഖലയിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും സുരക്ഷ മുന്‍നിര്‍ത്തി അധികൃതർ വിപുലമായ മാർഗ്ഗനിർദ്ദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തി. ചൊവ്വാഴ്ച ഡൽഹി ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലെ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലും ദസറ ആഘോഷങ്ങളുടെയും വിഗ്രഹ നിമഞ്ജന ഘോഷയാത്രകൾ നടക്കുന്നതിനാല്‍ മദ്യക്കടകൾ അടച്ചിടാൻ പ്രാദേശിക ഭരണകൂടവും എക്സൈസ് വകുപ്പും ഉത്തരവിട്ടു. അനധികൃത വിൽപ്പനയോ ചട്ടലംഘനങ്ങളോ ഉണ്ടായാൽ ക‌ർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ മുന്നറിയിപ്പ് നൽകി.

ധനകാര്യ സ്ഥാപനങ്ങള്‍: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) മാർഗ്ഗനിർദ്ദേശപ്രകാരം വിജയദശമിയോടനുബന്ധിച്ച് ഗാംങ്ടോക്ക്, ഇംഫാൽ എന്നിവിടങ്ങളിലെ ഒഴികെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെയും പൊതു, സ്വകാര്യ മേഖലാ ബാങ്കുകൾ ഇന്ന് അവധിയിലാണ്. അതേസമയം ഓൺലൈൻ ബാങ്കിംഗ് സൗകര്യങ്ങൾ, മൊബൈൽ ആപ്പുകൾ, യുപിഐ (UPI) പെയ്മെന്റുകൾ, എടിഎം (ATM) എന്നിവ അവധി ദിവസങ്ങളിലും സാധാരണ പോലെ പ്രവർത്തിക്കുന്നതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: സ്കൂളുകളും കോളേജുകളും: ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

പൊതുഗതാഗതം: മെട്രോ സർവീസുകളും പൊതുബസ്സുകളും സാധാരണ രീതിയിൽ പ്രവർത്തിക്കും. എന്നാൽ ആഘോഷങ്ങളുടെ ഭാഗമായുള്ള വൻ ജനത്തിരക്ക് കണക്കിലെടുത്ത് സർവീസുകളുടെ എണ്ണത്തിൽ മാറ്റങ്ങൾ വരാം.

ആശുപത്രികൾ: അത്യാഹിത വിഭാഗങ്ങൾ, ഫാർമസികൾ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും.

മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും: റീട്ടെയിൽ സെന്ററുകൾ, പലചരക്ക് കടകൾ, ഭക്ഷണശാലകൾ എന്നിവ സാധാരണയായി തുറന്നു പ്രവർത്തിക്കും

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.