Encounter In Kulgam: കുല്‍ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ലഷ്കർ നേതാവ് കുടുങ്ങിയതായി റിപ്പോർട്ട്
Kulgam Encounter Updates: ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പുലർച്ചെ 2:15 ഓടെ സുരക്ഷാ സേന സാംഗൽപോരയിൽ പ്രദേശം വളഞ്ഞു തിരച്ചിൽ ആരംഭിച്ചു.
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോർട്ട്. ഏറ്റുമുട്ടലിനിടെ ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ട് കുടുങ്ങിയതായിട്ടാണ് സൂചന.
ആക്രമണം ഉണ്ടായത് ഇന്ന് പുലർച്ചയൊടെയാണ്. ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത കമാൻഡർ ലത്തീഫ് ഭട്ട് ഈ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. ഉന്നത കമാൻഡർ ലത്തീഫിന്റെ സഹായി ഉമർ നിസാർ ടാർ കഴിഞ്ഞ ദിവസം കുഗ്രാമിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഭട്ട് സാംഗൽപോരയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
സമീപപ്രദേശമായ ലാരൂവിലും ഭീകരവിരുദ്ധ ഓപ്പറേഷൻ തുടരുന്നുണ്ട്. നവംബർ 16 ന് നടന്ന ഏറ്റുമുട്ടലിന് പിന്നാലെ ഇവിടെ സുരക്ഷാ സേന തിരച്ചിലും പരിശോധനയും നടത്തിവരുന്നുണ്ട്.
നവംബര്‍ 11 ന് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (CRPF ) ചെക്ക്പോയിന്റിനു നേരെ ആക്രമണം നടത്തുന്നതിന് മുന്‍പായി നിസാര്‍ ദാറും ലത്തീഫ് ഭട്ടും ചേര്‍ന്ന് പ്രദേശം നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. കൂടാതെ സിആര്‍പിഎഫ് പോസ്റ്റിനു നേരെ നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ ഇവര്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സാഗൽപോരയിൽ ഏറ്റുമുട്ടൽ എപ്പോൾ ആരംഭിച്ചു?
ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പുലർച്ചെ 2:15 ഓടെ സുരക്ഷാ സേന സാംഗൽപോര വളഞ്ഞുള്ള തിരച്ചിൽ ആരംഭിച്ചു. സുരക്ഷാ സേനയുടെ തിരച്ചിലിനിടയിലാണ് ഒളിച്ചിരുന്ന ഭീകരൻ വെടിയുതിർത്തത്. ഇതിനു മറുപടിയായി സുരക്ഷാ ഉദ്യോഗസ്ഥരും തിരിച്ചടിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇരുവിഭാഗങ്ങളും തമ്മിൽ വെടിവയ്പ്പ് തുടരുകയാണ് എന്നാണ് റിപ്പോർട്ട്.
LeT കമാൻഡർ ലത്തീഫ് ഭട്ടിനായുള്ള തിരച്ചിൽ ശക്തം
കുൽഗാം ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയ സാഹചര്യത്തിനിടയിലാണ് വീണ്ടും ഏറ്റുമുട്ടൽ നടക്കുന്നത്. അടുത്തിടെ ജില്ലയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ലഷ്കർ-ഇ-തൊയ്ബ (LeT) കമാൻഡർ ലത്തീഫ് ഭട്ടിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ സുരക്ഷാ സേന ഊർജിതമാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് ഭട്ട് പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.
നിലവിൽ ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ, സാംഗൽപോര കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നതെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ലാരൂവിൽ തിരച്ചിൽ ശക്തം
നവംബർ 16 ന് നടന്ന ഏറ്റുമുട്ടലിന് ശേഷം ലാരൂവിലും സുരക്ഷാ സേന തിരച്ചിൽ തുടരുന്നുണ്ട്. അന്നു നടന്ന ഏറ്റുമുട്ടലിൽ ലത്തീഫ് ഭട്ടിന്റെ അടുത്ത അനുയായിയായിരുന്ന ഉമർ നിസാർ ദാർ എന്ന ഭീകരവാദി കൊല്ലപ്പെട്ടിരുന്നു.
നവംബർ 11 ന് അഖ്രാനിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് പോസ്റ്റിനു നേരെ നടന്ന ആക്രമണത്തിൽ ദാറിന് പങ്കുണ്ടെന്നാണ് സൂചന. ഈ ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.