SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Triple Talaq and Dowry: ഉത്തര്‍പ്രദേശില്‍ സ്ത്രീധന പീഡനവും ഫോണിലൂടെ മുത്തലാഖും, ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്

National

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ എഫ്ഐആര്‍.

Written By Mekha P Panicker Updated by Ajitha Kumari
Published: Oct 29, 2026, 10:39 AM | Updated: Oct 29, 2026, 10:39 AM

ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയയിൽ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുഹമ്മദ് ആരിഫ് 2022 ജൂൺ 17 നാണ് പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ചത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബാംഗങ്ങളും തന്നെ ഉപദ്രവിച്ചിരുന്നതായി യുവതി ആരോപിച്ചു.

യുവതിയുടെ പരാതിപ്രകാരം ജോലിക്കായി പുറം രാജ്യത്തായിരുന്ന ഭർത്താവ് ഫോണിലൂടെ നിരന്തരം സ്ത്രീധനം ആവശ്യപ്പെടുമായിരുന്നു. കുടുംബത്തിലെ സാമ്പത്തികാവസ്ഥ മോശമാണെന്ന് പരാതിക്കാരി അറിയിക്കുമ്പോൾ ഭർത്താവിന്റെ ഭാഗത്ത് നിന്ന് സമ്മർദ്ദം വർദ്ധിച്ചു. പണം നൽകാൻ നിവർത്തിയില്ലെന്ന് യുവതി പറഞ്ഞതിനെ തുടർന്ന് മുഹമ്മദ് ആരിഫ് ഫോണിലൂടെ മുത്തലാഖ് ചൊല്ലുകയും വിവാഹബന്ധം അവസാനിച്ചതായി അറിയിക്കുകയും ചെയ്തു.

മാത്രമല്ല ഭർതൃവീട്ടുകാർ തന്നെ അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിക്കാരി ആരോപണം ഉന്നയിച്ചു. തന്നെയും പ്രായപൂർത്തിയാകാത്ത മകളെയും ഭർത്തൃവീട്ടിൽ നിന്ന് പുറത്താക്കിയതായും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് മുഹമ്മദ് ആരിഫിനും കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങൾക്കുമെതിരെ ഭാരതീയ ന്യായ സംഹിത (BNS), സ്ത്രീധന നിരോധന നിയമം എന്നിവയിലെ പ്രധാന വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഇന്ത്യയിൽ 'തലാഖ്-ഇ-ബിദ്ദത്ത്' എന്നറിയപ്പെടുന്ന 'മുത്തലാഖ്' നിരോധിച്ചിട്ടുള്ളതാണ്. 2017 ഓഗസ്റ്റിൽ സുപ്രീംകോടതി മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും റദ്ദാക്കുകയും ചെയ്തിരുന്നു. തുടർന്ന് 2019 ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണ) നിയമപ്രകാരം മുത്തലാഖ് പ്രഖ്യാപനത്തെ അസാധുവാക്കുകയും നിയമവിരുദ്ധമാക്കുകയും ചെയ്തു. മുത്തലാഖ് ചൊല്ലുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. ഭർത്താവിന് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author