SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Delhi Fire: ഡൽഹിയിൽ വീടിന് തീപിടിച്ച് നാല് പേർ മരിച്ചു; രണ്ട് പേർ പൊള്ളലേറ്റ് ചികിത്സയിൽ

National

നാല് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Written By Roniya Baby Updated by Roniya Baby
Published: Nov 29, 2026, 08:52 AM | Updated: Nov 29, 2026, 08:52 AM

ന്യൂഡൽഹി: ഡൽഹിയിലെ വിശ്വാസ് നഗറിൽ വീടിന് തീപിടിച്ച് നാല് പേർ മരിച്ചു. പൊള്ളലേറ്റ രണ്ട് പേരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഇ റിക്ഷ ചാർജിങ് പോയിൻറിൽ നിന്നാണ് തീപടർന്നതെന്നാണ് സംശയിക്കുന്നത്. വിശ്വാസ് നഗറിലെ പതിനൊന്നാം ലൈനിലാണ് സംഭവം നടന്നത്.

വിവരം ലഭിച്ചയുടൻ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിനായി അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഷഹ്ദാര ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേന്ദ്ര പ്രസാദ് മീണ അറിയിച്ചു.

തീപിടത്തത്തെ കുറിച്ച് പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയതായും നാല് പേർ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചതായും അദ്ദേഹം വ്യക്തമാക്കി. പൊള്ളലേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും രാജേന്ദ്ര പ്രസാദ് മീണ പറഞ്ഞു.

ഇ-റിക്ഷ ചാർജിങ് പോയിൻറിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഷഹ്ദാര ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author