SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Lucknow-Agra Accident: നിർത്തിയിട്ട സ്കൂൾ ബസ്സിൽ ട്രക്ക് ഇടിച്ച് ദുരന്തം: 4 വിദ്യാർത്ഥികൾ മരിച്ചു, 32 പേർക്ക് പരിക്ക്

National

താജ്മഹൽ സന്ദർശിച്ച് മടങ്ങിയ വിദ്യാർത്ഥികളുടെ ബസ്സിന് പിന്നിൽ ട്രക്ക് ഇടിച്ചു.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 24, 2026, 11:16 AM | Updated: Nov 24, 2026, 11:16 AM

ലഖ്നൗ: ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ ലഖ്നൗ-ആ​ഗ്ര എക്സ്പ്രസ് വേയിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിന് പിന്നിൽ അമിതവേ​ഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറി.

അപകടത്തിൽ നാല് കുട്ടികൾ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 24 വിദ്യാർത്ഥികളും എട്ട് സ്കൂൾ ജീവനക്കാരും ഉൾപ്പെടുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നാല് കുട്ടികളും മ‌രിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പുലർച്ചെ 6 മണിയോടെയാണ് അപകടം നടന്നത്.

കൗശാംബിയിലെ ഓറിയന്റൽ പബ്ലിക് സ്കൂളിൽ നിന്നുള്ള 50 പേരടങ്ങുന്ന സംഘം ആ​ഗ്രയിലെ താജ്മഹൽ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു. കുട്ടികൾക്ക് ശുചിമുറി ഉപയോ​ഗിക്കുന്നതിനായി ഡ്രൈവർ എക്സ്പ്രസ് വേയുടെ വശത്ത് ബസ് നിർത്തിയിട്ടപ്പോഴായിരുന്നു അപകടം.

അപകടത്തിന് പിന്നാലെ പൊലീസും ഉത്തർപ്രദേശ് എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി ഉദ്യോ​ഗസ്ഥരും യാത്രക്കാരും ചേർന്ന് തകർന്ന ബസ്സിൽ നിന്ന് കുട്ടികളെ പുറത്തെടുക്കുകയും ആംബുലൻസുകളിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author