SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

IIT Bombay Suicide: ചാറ്റ് ജിപിടി ഉപയോഗിച്ച് കോപ്പിയടി, ഐഐടി ബോംബെയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

പരീക്ഷയിൽ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിന് പിന്നാലെ ഐഐടി ബോംബെ വിദ്യാർത്ഥി സാഹിൽ വാകുഡെ ജീവനൊടുക്കി

Written By Mekha P Panicker Updated by Ajitha Kumari
Published: Sep 19, 2026, 09:33 AM | Updated: Sep 19, 2026, 09:33 AM

മുംബൈ: പരീക്ഷയിൽ കോപ്പിയടിച്ച ഐഐടി ബോംബെയിലെ രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ കാമ്പസിലെ വിദ്യാർത്ഥികൾ മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തി.

കാമ്പസിൽ ആവർത്തിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ‌‌‌ കോളേജ് ഭരണകൂടം മറുപടി പറയണമെന്നാവശ്യപ്പെട്ട് നാനൂറിലധികം വിദ്യാർത്ഥികളാണ് ഒത്തുകൂടിയത്. വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും വിദ്യാർത്ഥി സംഘം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ആശങ്കയിലും പ്രതിഷേധത്തെയും തുടർന്ന് കാമ്പസിൽ നടക്കാനിരുന്ന മിഡ്-സെമസ്റ്റർ പരീക്ഷകൾ താൽക്കാലികമായി മാറ്റിവെച്ചു.

കഴിഞ്ഞ ദിവസമാണ് ഐഐടിയിലെ എനർജി സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ സാഹിൽ വാകുഡെ പരീക്ഷയ്ക്കിടെ ഫോൺ ഉപയോഗിച്ചതായി അധ്യാപകർ കണ്ടെത്തിയത്. ചോദ്യപേപ്പർ ചാറ്റ്ജിപിടിയിൽ അപ്ലോഡ് ചെയ്ത് ഉത്തരത്തിനായി വിദ്യാർത്ഥി കാത്തിരിക്കുന്നത് ഇൻവിജിലേറ്റർമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കോഴ്സ് ഇൻസ്ട്രക്ടറും ഡിപ്പാർട്ട്മെന്റ് മേധാവിയും സാഹിലുയുമായി വിഷയം ചർച്ച ചെയ്ത് ആവശ്യമായ കൗൺസിലിംഗ് നൽകി. കോപ്പിയടിയുടെ പേരിൽ വിദ്യാർത്ഥിയുടെ അക്കാദമിക് കരിയറിനെ ബാധിക്കുന്ന യാതൊരു അച്ചടക്ക നടപടിയും ഉണ്ടാകില്ലെന്ന് അധികൃതർ സാഹിലിന് ഉറപ്പ് നൽകിയിരുന്നു.

അതെസമയം ഹോസ്റ്റലിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പിന്നീട് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ ഭാഗമായി ഐഐടി ബോംബെയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ മാനസികാരോഗ്യ വിദഗ്ധനെ ബന്ധപ്പെടുക.)

DISHA (കേരള സർക്കാർ ആരോഗ്യവകുപ്പ്): 1056, 0471-2552056
Kiran (കേന്ദ്ര സർക്കാർ മാനസികാരോഗ്യ ഹെൽപ്‍ലൈൻ): 1800-599-0019

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author