India is proud of you: ഇന്ത്യയ്ക്ക് അഭിമാനം; ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ അഭിനന്ദിച്ച് PM Modi
India is proud of you: മച്ഛാറിന് ഗുരുതരമായി പരിക്കേറ്റിട്ടും 174 പേരുടെ ജീവൻ രക്ഷിക്കുന്നതിൽ കാണിച്ച അസാമാന്യമായ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഫ്ലൈ ദുബായ് വിമാന ദുരുന്തം തടഞ്ഞ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുതരമായ പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി മച്ഛാർ കാണിച്ച അപാരമായ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
അദ്ദേഹത്തിന്റെ ധൈര്യം രക്ഷിച്ചത് നൂറുകണക്കിന് ആളുകളെ എന്നെന്ന് പറഞ്ഞ മോദി അതിലൂടെ വൻദുരന്തമാണ് ഒഴിവായതെന്നും പ്രകീർത്തിച്ചു. ഇന്ത്യക്ക് അഭിമാനമുണ്ടാക്കിയ മച്ഛാർ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹത്തിൻറെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സിലൂടെ കുറിച്ചിട്ടുണ്ട്.
ഇന്നലെ ആയിരുന്നു നടുക്കുന്ന ഈ സംഭവങ്ങൾ ദുബായിൽ നിന്നും ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ അരങ്ങേറിയത്.
വിമാനത്തിലെ പൈലറ്റുമാരിൽ ഒരാൾ സഹപൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് യാത്രക്കാർ പറഞ്ഞത്. മച്ഛാറിന് ഗുരുതമായ പരിക്കേറ്റെങ്കിലും അദ്ദേഹത്തിന്റെ ധൈര്യമാണ് 174 പേരുടെ ജീവൻ രക്ഷിക്കാൻ കാരണമായത്. സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ ശേഷവും ക്യാപ്റ്റന്‍ സ്മിത് മച്ഛാര്‍ പ്രതിരോധിക്കുകയും കോക്ക്പിറ്റിന്റെ വാതില്‍ തുറന്നുകൊടുക്കുകയും ചെയ്തത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉള്ളിലേക്ക് കടന്ന് അക്രമിയെ കീഴ്‌പ്പെടുത്താന്‍ സാധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.