SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Pakistan Infiltration: പാകിസ്ഥാന്റെ വാദങ്ങൾ തള്ളി ഇന്ത്യ, നയതന്ത്ര തർക്കം മുറുകുന്നു

National

പഞ്ചാബ് അതിർത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചുവരുത്തി.

Written By Mekha P Panicker Updated by Roniya Baby
Published: Oct 04, 2026, 12:33 PM | Updated: Oct 04, 2026, 12:33 PM

പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തി വഴി പാകിസ്ഥാനിൽ നിന്നുള്ള തുടർച്ചയായ നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ചാർജ് ഡി അഫയേഴ്സിനെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. എന്നാൽ അവർ നുഴഞ്ഞുകയറ്റക്കാരല്ലെന്നാണ് പാകിസ്ഥാൻറെ വാദം.

ഇന്ത്യ പാകിസ്ഥാനോട് പറഞ്ഞത്:

പാകിസ്ഥാനിൽ നിന്നുള്ള തുടർച്ചയായ അനധികൃത നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ ഇന്ത്യയുടെ ശക്തമായ എതിർപ്പ് അറിയിക്കാനാണ് പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ ഒക്ടോബർ 2-ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങളും ഇന്ത്യ തള്ളി. പാകിസ്ഥാന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യയുടെ വിശദീകരണം അനുസരിച്ച് മൂന്ന് പേർ ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറുകയും ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ നിരന്തരമായ മുന്നറിയിപ്പുകൾ അവഗണിച്ച് ഇവർ അതിർത്തി വേലി ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങുകയും ചെയ്തു. ഇത് സുരക്ഷാ ഭീഷണിയാണെന്ന് കണ്ടതിനെ തുടർന്നാണ് സുരക്ഷാ സേന വെടിയുതിർത്തത്. എന്നാൽ ഇവർ സാധാരണക്കാരാണെന്നാണ് പാകിസ്ഥാന്റെ വാദം.

അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങളും അന്വേഷിക്കാൻ പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര അതിർത്തിയിലൂടെയുള്ള അനധികൃത നീക്കങ്ങൾ തടയാനും നിലവിലുള്ള ഉഭയകക്ഷി ധാരണകൾ പാലിക്കാനും സേനയ്ക്ക് നിർദ്ദേശം നൽകണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

നയതന്ത്ര പോരിലേക്ക്:

ബിഎസ്എഫ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയ ശേഷമാണ് വെടിയുതിർത്തതെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയപ്പോൾ പാകിസ്ഥാൻ ഈ വാദം തള്ളി. അതിനാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിലും കൊല്ലപ്പെട്ടവർ നുഴഞ്ഞുകയറ്റക്കാരാണോ സാധാരണക്കാരാണോ എന്ന കാര്യത്തിലും ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും ഭിന്നത തുടരുകയാണ്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ നിലവിലുള്ള സുരക്ഷാ ആശങ്കകൾക്കിടയിലാണ് പുതിയ തർക്കം ഉണ്ടായിരിക്കുന്നത്. നിലവിൽ ഇരുരാജ്യങ്ങളുടെയും നയതന്ത്ര ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ഇരുഭാഗങ്ങളും അവരുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author