SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Lehra do Tiranga: ഡൽഹിയിലും മുംബൈയിലും ഇന്ന് 'ലഹ്‌റ ദോ തിരംഗ' റാലി; സമരത്തിന് തടയിടാൻ ഡൽഹി പോലീസ്

National

ഇന്ന് 3 മണി മുതൽ കണാട്ട് പ്ലേസിലും അതിനു ചുറ്റുമുള്ള ചില റോഡുകളിലും ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ഡൽഹി ട്രാഫിക് പോലീസ്

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 16, 2026, 09:03 AM | Updated: Oct 16, 2026, 09:03 AM

ന്യൂഡൽഹി: അശുതോഷ് റാങ്ക, സൗര ദാസ് എന്നിവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് സിജെപി ഡൽഹിയിലും മുംബൈയിലും 'ലഹ്‌റ ദോ തിരംഗ ' റാലി സംഘടിപ്പിച്ചിരിക്കുകയാണ്. സിജെപി പ്രതിഷേധം വിലക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് 11 പേർക്ക് പ്രതിഷേധിക്കാൻ അനുമതി നൽകുമെന്ന് ഡൽഹി പോലീസ് അറിയിച്ചത്.

വൈകുന്നേരം 5 മണിയോടെ ദേശീയ പതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുചേരാനാണ് സിജെപി നേതൃത്വം പറഞ്ഞിരിക്കുന്നത്. എന്നാൽ നിരോധനാജ്ഞ ഉള്ളതിനാൽ കൊണാട് പ്ലേസിൽ സംഘം ചേരാൻ ഡൽഹി പോലീസ് അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മാർച്ചുണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് ഇന്നും നാളെയും സെൻട്രൽ പാർക്ക് അടച്ചിടുമെന്ന് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ അറിയിച്ചിട്ടുണ്ട്.

ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന സിജെപി സമരം നേരിടാൻ സെൻട്രൽ പാർക്കിൽ 32,000 പോലീസ് അർദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഒപ്പം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനായി നിരവധി ബസുകളും തയ്യാറാക്കിയിട്ടുണ്ട്. ഇന്നത്തെ സമരത്തിൽ എസ്എഫ്ഐ, എഐഎസ്എഫ് അടക്കമുള്ള ഇടത് പാർട്ടികളും പങ്കടുക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവരും സമരത്തിൽ പങ്കെടുക്കും.

മുംബൈയിലെ ആസാദ് മൈതാനത്താണ് ലഹ്‌റ ദോ തരംഗ റാലി സംഘടിപ്പിച്ചിരിക്കുന്നത്. സിജെപിക്ക് റാലിക്കായി ഇന്നലെ രാത്രിയാണ് പോലീസ് അനുമതി നൽകിയത്. മുഖ്യ തിരഞ്ഞടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവക്കണമെന്ന ആവശ്യത്തിൽ ഡൽഹിയിലെ ജന്തർമന്തറിൽ അതിക്രമിച്ചുകയറി സൗരവ് ദാസും അശുതോഷ് റാങ്കയും മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ഇവരെ അറസ്റ്റു ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതിഷേധവേദിയെന്ന പദവിയിൽ നിന്നും ജന്തർമന്തറിനെ പിൻവലിച്ചതിന് അടുത്ത ദിവസമായിരുന്നു അറസ്റ്റ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുംബൈയിലും പ്രതിഷേധ റാലികൾ നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author