SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

TVK MLA obscene texts to Collector: ജില്ലാ കളക്ടർക്ക് ടിവികെ എംഎൽഎയുടെ അശ്ശീല സന്ദേശം, പൊലീസിനെതിരെ മദ്രാസ് ഹൈക്കോടതി

National

ടിവികെ എംഎൽഎയ്ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 22, 2026, 05:53 PM | Updated: Nov 22, 2026, 05:53 PM

കള്ളക്കുറിച്ചി ജില്ലാ കളക്ടർക്ക് ടിവികെ എംഎൽഎ സി. അരുൾ വിഘ്നേഷ് അശ്ശീല സന്ദേശം അയച്ച പരാതിയിൽ പൊലീസ് നടപടിയെടുക്കാത്തതിൽ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിക്ടോറിയ ​ഗൗരി രൂക്ഷമായി വിമർശിച്ചു. ഇത് തൊഴിലിടത്തെ പീഡനമല്ലേയെന്ന് കോടതി ചോദിച്ചു. കളക്ടറുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് എന്ത് നടപടിയെടുത്തെന്നും കോടതി ആരാഞ്ഞു.

നവംബർ 9-ന് ഡിഎംകെ എംപി കനിമൊഴി സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ ഉദ്ധരിച്ച് എക്സിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്. എംഎൽഎ കളക്ടർക്ക് അശ്ശീല സന്ദേശങ്ങൾ അയച്ചെന്നും മദ്യപിച്ച് ഔദ്യോ​ഗിക വസതിയിലെത്തി ശല്യപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ടെന്ന് കനിമൊഴി ചൂണ്ടിക്കാട്ടി. തുടർന്ന് കളക്ടർക്ക് പ്രത്യേക സുരക്ഷാ ഉദ്യോ​ഗസ്ഥനെ നിയമിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.

ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഡിഎംകെ വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും കള്ളക്കുറിച്ചി എംഎൽഎ അരുൾ വിഘ്നേഷ് പ്രതികരിച്ചു. സുരക്ഷാ ഉദ്യോ​ഗസ്ഥരും സിസിടിവിയുമുള്ള കളക്ടറുടെ ബം​ഗ്ലാവിൽ തനിക്ക് എങ്ങനെ കയറാനാകുമെന്ന് അദ്ദേഹം ചോദിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നിയമമന്ത്രി സിടിആർ നിർമ്മൽ കുമാർ വ്യക്തമാക്കി.

നവംബർ 12-ന് ഡിഎംകെയും എഐഎഡിഎംകെയും ഉന്നത ഉദ്യോ​ഗസ്ഥർക്ക് പരാതികൾ നൽകുകയും എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കേസ് സിബി-സിഐഡിക്ക് കൈമാറണമെന്ന് ഡിഎംകെ നേതാവ് ആർഎസ് ഭാരതി ഡിജിപിയോട് ആവശ്യപ്പെട്ടു.

ക്രിമിനൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ ലീ​ഗൽ വിം​ഗ് ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകി. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയും എംഎൽഎയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author