SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Thrissur Medical College: തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് 36 മണിക്കൂറിന് ശേഷം

National

നവംബർ 16ന് അഡ്മിറ്റ് ചെയ്ത രോഗിയെ 19 രാത്രി മുതൽ കാണാതാകുകയായിരുന്നു. 21ന് ആണ് മൃതദേഹം കണ്ടെത്തിയത്.

Written By Roniya Baby Updated by Roniya Baby
Published: Nov 25, 2026, 10:42 AM | Updated: Nov 25, 2026, 10:42 AM

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ രോഗിയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടെത്തിയത് 36 മണിക്കൂറിന് ശേഷം. ഈ മാസം 19ന് കാണാതായ മാക്കുട്ടി റാവുത്തർ എന്ന 77കാരനെയാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ രോഗിയെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് രോഗിയെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. 16ന് അഡ്മിറ്റ് ചെയ്ത രോഗിയെ 19 രാത്രി മുതൽ കാണാതാകുകയായിരുന്നു. 21ന് ആണ് മൃതദേഹം കണ്ടെത്തിയത്. രോഗിക്കൊപ്പം കൂട്ടിരിപ്പുകാർ ഉണ്ടായിരുന്നില്ല.

വാർഡിന് ഉള്ളിൽ തന്നെയുള്ള ശുചിമുറിയിലാണ് വൃദ്ധൻ മരിച്ചുകിടന്നത്. ശുചിമുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ ആയതിനാൽ ആളുണ്ടെന്ന് കരുതി ക്ലീനിങ് ജോലിക്കാർ തുറന്ന് നോക്കിയില്ല. രോഗിയെ കാണാതായതിനെ പിന്നാലെ പോലീസിൽ പരാതി നൽകിയെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

പിന്നീട് സംശയത്തെ തുടർന്ന് 21ാം തിയതി ശുചിമുറി തുറന്ന് നോക്കിയപ്പോഴാണ് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് ദുർഗന്ധം ഉണ്ടായില്ലെന്നാണ് അധികൃതർ പറയുന്നത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author