Passport Rules 2026: കുട്ടികളുടെ പാസ്‌പോർട്ട് കാലാവധിയിൽ മാറ്റം, ഫീസ് ഘടനയും പരിഷ്കരിച്ചു
15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന 36 പേജുള്ള പാസ്‌പോർട്ടിന്റെ കാലാവധി 5 വർഷമാക്കി.
ഡല്‍ഹി: 15 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അനുവദിക്കുന്ന പാസ്പോന്റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വിദേശകാര്യ മന്ത്രാലയം (MEA). കുട്ടികള്‍ക്ക് അനുവദിക്കുന്ന സാധാരണ പാസ്പോര്‍ട്ടിന്റെ കാലാവധി നീട്ടി. 1980-ലെ പാസ്പോര്‍ട്ട് നിയമങ്ങള്‍ ഭേദഗതി ചെയ്താണ് പുതിയ തീരുമാനം വിദേശകാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്തത്.
പുതിയ ചട്ടം 12 (1A) പ്രകാരം, 15 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അനുവദിക്കുന്ന 36 പേജുള്ള പാസ്പോര്‍ട്ടിന്റെ കാലാവധി അതില്‍ നല്‍കിയിരിക്കുന്ന തീയതി മുതല്‍ 5 വര്‍ഷം വരെയോ അല്ലെങ്കില്‍ കുട്ടിക്ക് 18 വയസ് തികയുന്നത് വരെയോ ആയിരിക്കും. അതായത് ഇതിൽ ഏതാണ് ആദ്യം സംഭവിക്കുന്നത് അതാണ് പാസ്‌പോർട്ടിന്റെ കാലാവധി അവസാനിക്കുന്ന തീയതി.
പാസ്പോര്‍ട്ട് അപേക്ഷയുടെ ഫീസുമായി ബന്ധപ്പെട്ട ചട്ടത്തിലും മാറ്റമുണ്ട്. ചട്ടം 8 (1)-ൽ വരുത്തിയ ഭേദഗതിപ്രകാരം എല്ലാ അപേക്ഷാ വിഭാഗങ്ങളിലെയും ഫീസ് ഘടന 1980-ലെ പാസ്‌പോർട്ട് ചട്ടങ്ങളുടെ ഷെഡ്യൂൾ IV-ൽ വ്യക്തമാക്കിയിട്ടുള്ള പുതുക്കിയ നിരക്കുകൾ കർശനമായി പാലിക്കണം. 2026 ജൂണിൽ ഏറ്റവും ഒടുവിലായി പുതുക്കിയ 1980-ലെ അടിസ്ഥാന പാസ്‌പോർട്ട് ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്.
എല്ലാ പാസ്‌പോർട്ട് സേവനങ്ങൾക്കുമുള്ള ഫീസുകൾ വിദേശകാര്യ മന്ത്രാലയം പരിഷ്കരിച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ നിലവിൽ വന്നു. പരിഷ്കരിച്ച ഘടന പ്രകാരം മുതിർന്നവരുടെ പുതിയ പാസ്‌പോർട്ടിന്റെയോ പുതുക്കലിന്റെയോ ഫീസ് ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. സാധാരണ വിഭാഗത്തിൽ 36 പേജുള്ള ബുക്ക്‌ലെറ്റിന് ഇനിമുതൽ 1,500 രൂപയ്ക്ക് പകരം 2,500 രൂപ നൽകേണ്ടി വരും. 60 പേജുള്ള ബുക്ക്‌ലെറ്റിന്റെ നിരക്ക് മുമ്പ് 2,000 രൂപയായിരുന്നത് 3,500 രൂപയായി ഉയർന്നു.
തത്കാൽ സേവനങ്ങളുടെ നിരക്കുകളും കൂട്ടിയിട്ടുണ്ട്. തത്കാൽ വഴി 36 പേജുള്ള പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന മുതിർന്നവർ ഇനി 3,500 രൂപയ്ക്ക് പകരം 5,000 രൂപ നൽകണം. 60 പേജുള്ള തത്കാൽ പാസ്‌പോർട്ടിന് 4,000 രൂപയിൽ നിന്ന് 6,000 രൂപയായി വർദ്ധിച്ചു. തത്കാൽ വഴി 60 പേജുള്ള പാസ്‌പോർട്ട് മാറ്റിയെടുക്കുന്നതിന് മുമ്പ് 5,500 രൂപയായിരുന്നത് ഇപ്പോൾ 8,500 രൂപയായി മാറിയിട്ടുണ്ട്.
കുട്ടികളുടെ കാര്യത്തിൽ സാധാരണ വിഭാഗത്തിൽ 36 പേജുള്ള പുതിയ പാസ്‌പോർട്ടിനോ അല്ലെങ്കിൽ പുതുക്കലിനോ ഉള്ള ഫീസ് 1,000 രൂപയിൽ നിന്ന് 1,750 രൂപയായി ഉയർന്നു. കുട്ടികൾക്കായുള്ള തത്കാൽ സേവനത്തിന് 3,000 രൂപ നൽകേണ്ടി വരും.
അതേസമയം 8 വയസ്സിന് താഴെയുള്ള കുട്ടികളുടെയും 60 വയസ്സിന് മുകളിലുള്ള മുതിർന്നവരുടെ പുതിയ പാസ്‌പോർട്ട് അപേക്ഷകൾക്ക് 10% ഇളവ് തുടർന്നും ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പാസ്‌പോർട്ട് പുതുക്കുന്ന അവസരത്തില്‍ ഇളവ് ബാധകമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.