PM Modi: 'കുടുംബത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ നേട്ടങ്ങളെ ചോദ്യം ചെയ്യുന്നു': പ്രധാനമന്ത്രി മോദി
കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി മോദി.
രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം പുതിയ ക്രമത്തിനായി ശ്രമിക്കുമ്പോൾ ചിലർ ഇന്ത്യയിൽ ക്രമക്കേടുകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി. രാഹുൽ ഗാന്ധിയെ വിജയിച്ച നേതാവായി സ്ഥാപിക്കാനുള്ള കോൺഗ്രസിന്റെ ആവർത്തിച്ചുള്ള ശ്രമങ്ങളെ ശ്രീഹരിക്കോട്ടയിൽ നിന്നുള്ള റോക്കറ്റ് വിക്ഷേപണങ്ങളോട് പ്രധാനമന്ത്രി ഉപമിച്ചു. തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിൽ പാർട്ടി പലതവണ പരാജയപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കുടുംബത്തെ പരാജയത്തിന്റെ കറയിൽ നിന്ന് രക്ഷിക്കാൻ കോൺഗ്രസ് ഇന്ത്യയുടെ നേട്ടങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. മുന്തിരി പുളിക്കുന്ന കോൺഗ്രസ് മുന്തിരിവള്ളിയെത്തന്നെ വെട്ടിക്കളയാൻ ശ്രമിക്കുകയാണ്. ഈ കുടുംബം കോൺഗ്രസിന് ഒരു ഭാരമാണ്’
വ്യവസ്ഥകൾ മെച്ചപ്പെടുത്താനുള്ള യഥാർത്ഥ ജനകീയ മുന്നേറ്റങ്ങളെ കോൺഗ്രസ് നശിപ്പിച്ചുവെന്ന് മോദി ആരോപിച്ചു. കോൺഗ്രസിനെ ഒരു 'രാഷ്ട്രീയ പരാന്നഭോജി' എന്ന് മോദി വിശേഷിപ്പിച്ചു. ബ്രെയിൻ നക്സലൈറ്റുകളുടെ സ്വാധീനമാണ് പാർട്ടിയുടെ സ്വതന്ത്ര ചിന്താശേഷി ഇല്ലാതാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും 'കോക്ക്റോച്ച് ജനതാ പാര്‍ട്ടി'യും (CJP) പ്രതിപക്ഷമായ 'ഇന്ത്യാ' മുന്നണിയും നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങളുണ്ടായത്. വോട്ടര്‍ പട്ടികയുടെ പ്രത്യേക സൂക്ഷ്മപരിശോധനയിലെ (SIR) ക്രമക്കേടുകള്‍ ആരോപിച്ച് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് രണ്ട് വിഭാഗങ്ങളും ആവശ്യപ്പെടുന്നുണ്ട്.
സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ വിമര്‍ശകരുടെ ശബ്ദം കോണ്‍ഗ്രസ് തടസ്സപ്പെടുത്തുന്നുവെന്നും മോദി ആരോപിച്ചു. രാഹുല്‍ ഗാന്ധിയെ വീണ്ടും അവതരിപ്പിക്കാനുള്ള ശ്രമത്തിനായി കോണ്‍ഗ്രസ് എത്രകാലം രാജ്യത്തെ അപകടത്തിലാക്കുമെന്ന് പ്രധാനമന്ത്രി ചോദിച്ചു.
പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്ന കോണ്‍ഗ്രസ് നടപടിയെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കാനും നയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും, സര്‍ക്കാരിനെ ചോദ്യം ചെയ്യാനുമുള്ള കഴിവ് യുവ പ്രതിപക്ഷ എംപിമാര്‍ക്കുണ്ടെങ്കിലും അവര്‍ക്ക് മതിയായ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും മോദി ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.