SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Delhi SIR: വോട്ടർ പട്ടിക പരിശോധന: പ്രമുഖ നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും നോട്ടീസ്

എസ്ഐആർ വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകൾ മൂലം എൽ. കെ. അദ്വാനി, എസ്. ജയശങ്കർ തുടങ്ങിയ പ്രമുഖർക്ക് നോട്ടീസ് ലഭിച്ചു.

Written By Mekha P Panicker Updated by Ajitha Kumari
Published: Sep 21, 2026, 10:33 AM | Updated: Sep 21, 2026, 10:33 AM

ഡൽഹി: മുൻ ഉപപ്രധാനമന്ത്രി എൽ. കെ. അദ്വാനി, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്. എസ്. സന്ധു എന്നിവർക്ക് വോട്ടർ പട്ടികയിലെ വിവരങ്ങളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നോട്ടീസ് നൽകി.

97 ലക്ഷത്തിലധികം വോട്ടർമാരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം വിവരങ്ങളിലെ പൊരുത്തക്കേടുള്ള 33.13 ലക്ഷത്തോളം ആളുകൾക്കാണ് നോട്ടീസ് അയക്കുന്നത്. 2002-ലെ അവസാന എസ്ഐആർ ഡാറ്റയുമായി വോട്ടർമാരുടെ വിവരങ്ങൾ ഒത്തുപോകാത്തതുകൊണ്ടാണ് നോട്ടീസ് നൽകിയിട്ടുള്ളത്.

തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്. എസ്. സന്ധു നൽകിയ രേഖകൾ പരിശോധിച്ചുറപ്പിച്ചു. അദ്ദേഹത്തിന്റെ പേര് അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ന്യൂഡൽഹി ഇലക്ടറൽ ഓഫീസ് വ്യക്തമാക്കി.

വോട്ടർ പട്ടികയിലെ വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് കാണിച്ച് തനിക്കും ഭാര്യയ്ക്കും നോട്ടീസ് ലഭിച്ചതിനെതിരെ രാജ്യസഭാ എം.പി. കപിൽ സിബൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്ത് വന്നു. ഇത് വോട്ടുകൾ വെട്ടിച്ചുരുക്കാനുള്ള ശ്രമമാണെന്നാണ് അദ്ദേഹം ആരോപിച്ചത്. എന്നാൽ ആരുടെയും വോട്ട് നഷ്ടപ്പെടില്ലെന്നും വിവരങ്ങൾ തിരുത്താൻ സഹായിക്കാനുള്ള സാധാരണ നോട്ടീസ് മാത്രമാണിതെന്നും ഡൽഹി ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. വിക്രം മിശ്രി, മനീഷ് സിസോദിയ, പ്രവീൺ സൂദ് തുടങ്ങിയ നിരവധി പ്രമുഖർക്കും ഇത്തരത്തിലുള്ള നോട്ടീസുകൾ ലഭിച്ചിട്ടുണ്ട്.

98 കാരനായ എൽ. കെ. അദ്വാനിക്കും മകൾ പ്രതിഭയ്ക്കും മരുമകൾ ഗീതികയ്ക്കും 2002-ലെ വോട്ടർ പട്ടികയുമായി ഒത്തുപോകാത്തതിന് എസ്ഐആർ നോട്ടീസ് ലഭിച്ചു. ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടർമാരാണ് ഇവർ. ഇതേ മണ്ഡലത്തിലെ സുനൈരി ബാഗ് പ്രദേശത്തെ വോട്ടർമാരായ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനും ഭാര്യ കിയോകോ ജയശങ്കറിനും സമാന കാരണം കാണിച്ചാണ് നോട്ടീസ് ലഭിച്ചത്. വോട്ടർ രേഖകളിൽ ഉപരാഷ്ട്രപതിയുടെ വസതിയുടെ വിലാസം രേഖപ്പെടുത്തിയ മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനും ഭാര്യ സുദേഷിനും നോട്ടീസ് ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author