iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Gyanesh Kumar Resign: ഇന്ത്യാ മുന്നണിയുടെ സുപ്രീം കോടതി മാര്‍ച്ച് ഇന്ന്, പ്രതിഷേധത്തിന് അനുമതി തേടാന്‍ സിജെപി

National

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക് മാർച്ച് ചെയ്യുമ്പോൾ ജന്തർമന്തർ പ്രതിഷേധത്തിന് അനുമതി തേടാനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി.

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി പ്രതിഷേധം ശക്തമാക്കുന്നു. ഇന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താൻ പ്രതിപക്ഷത്തോടൊപ്പം വിദ്യാർത്ഥികളോടും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളോടും പൗരന്മാരോടും രാഹുൽ ആഹ്വാനം ചെയ്തു. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഇന്ന് വൈകിട്ട് 4 മണിക്കും 5 മണിക്കും ഇടയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതി തേടിയിട്ടുണ്ട്.

വോട്ട് ചോർത്തൽ അവസാനിപ്പിക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, SIR നടപടികൾ നിർത്തിവെക്കുക, പേപ്പർ ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ രാജ്യത്തിനുവേണ്ടി ഉന്നയിക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി കൂടിക്കാഴ്ച നടത്തുന്നത്.

അതേസമയം ജന്തർമന്തറിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുന്നതിനായി ഡൽഹി പോലീസിന്റെ അനുമതി തേടുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) സഹ കൺവീനർ അശുതോഷ് രങ്ക അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് സിജെപി ഡൽഹി പോലീസിനെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ പ്രതിഷേധിക്കാനുള്ള തീയതി നല്‍കിയില്ലെങ്കില്‍ അടുത്ത പ്രതിഷേധത്തിനുള്ള തീയതി ഞങ്ങള്‍ നല്‍കുമെന്ന മുന്നറിയിപ്പും സിജെപി നല്‍കി.

എസ്ഐആര്‍ നടപടികളിലെ ക്രമക്കേടുകള്‍ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തര്‍മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിജെപി തീരുമാനിച്ചിരുന്നു. പക്ഷെ വിമാനത്താവളത്തില്‍ എത്തിയ ഉടനെ സിജെപി സ്ഥാപകന്‍ അഭിജിത് ദിപ്കെ, അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.