SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Chalo Delhi March: 'ചലോ ഡൽഹി' മാർച്ച് തടഞ്ഞു, സംഘർഷം; ഗ്യാനേഷിനെതിരെ ഹർജി സമ‍ർപ്പിച്ച് രാഹുൽ ഗാന്ധി

National

ഡൽഹി പോലീസ് ഇന്ത്യ സഖ്യത്തിൻറെ ‘ചലോ ഡൽഹി’ മാർച്ച് തടഞ്ഞു. രാജ്യതലസ്ഥാനം സംഘർഷഭരിതം.

Edited by Karthika V Updated by Karthika V
Published: Oct 12, 2026, 06:48 PM | Updated: Oct 12, 2026, 06:48 PM

ന്യൂഡൽഹി: 'വോട്ട് ചോരി' ആരോപണങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിച്ച 'ഡൽഹി ചലോ' മാർച്ച് സുപ്രീം കോടതിക്ക് സമീപം സംഘർഷഭരിതമായി. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ ശക്തമായ ബാരിക്കേഡുകൾ നിരത്തി പോലീസ് പ്രതിഷേധക്കാരെ തടഞ്ഞതോടെയാണ് രാജ്യതലസ്ഥാനത്ത് വീണ്ടും സംഘർഷമുടലെടുത്തത്.

ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോ​ഗിച്ച് തള്ളിമാറ്റിയതോടെ പലതവണ ഉന്തും തള്ളുമുണ്ടായി. ഫുട്പാത്തിൽ നിന്നവരെ വരെ പോലീസ് ഒഴിപ്പിക്കാനും പ്രവർത്തകരെ വലിച്ചിഴച്ച് നീക്കാനും ശ്രമിച്ചതോടെ സ്ഥിതിഗതികൾ വഷളായി. എന്നാൽ സംഘർഷത്തിലേക്ക് കടക്കരുതെന്നും ശാന്തരാകണമെന്നും മുതിർന്ന നേതാക്കൾ പ്രവർത്തകർക്ക് നിർദ്ദേശം നൽകി.

ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാർച്ചതിനിടയിൽ സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ​ഗാന്ധി ഹർജി സമർപ്പിച്ചു. രാഹുൽ ഗാന്ധിക്ക് വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകരാണ് വൈകിട്ട് 4:45-ഓടെ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. എസ്.ഐ.ആർ (SIR) ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന തീരുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നുവെന്ന ഗുരുതരമായ ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author