SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

50000 chicken died: പക്ഷിപ്പനിയല്ലെന്ന് സ്ഥിരീകരണം, 50,000 കോഴികള്‍ ചത്തു! കോഴി കര്‍ഷകര്‍ പ്രതിസന്ധിയില്‍

National

ദീപാവലി സീസണിന് മുന്നോടിയായി തമിഴ്നാട്ടിലെ കോഴികള്‍ ചത്തൊടുങ്ങി, കര്‍ഷകര്‍ കനത്ത പ്രതിസന്ധിയില്‍.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 06, 2026, 11:17 AM | Updated: Nov 06, 2026, 11:17 AM

തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ കോഴി കർഷകർ പ്രതിസന്ധിയിൽ. ജില്ലയിലെ വിവിധ ഗ്രാമങ്ങളിലായി കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഏകദേശം 50,000-ത്തോളം കോഴികളാണ് ചത്തൊടുങ്ങിയത്. ദീപാവലി മുന്നിൽ കണ്ട് കോഴികളെ വളർത്തിയ കർഷകർക്ക് ഇത് കനത്ത സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്.

തിമ്മനമ്പേട്ട, തിരുച്ചോപുരം, കുറിഞ്ഞിപ്പടി തുടങ്ങിയ ഗ്രാമങ്ങളിലെ കോഴിഫാമുകളിലാണ് വ്യാപകമായി കോഴികൾ ചത്തത്. പ്രാഥമിക പരിശോധനകളിൽ പക്ഷിപ്പനിയല്ല മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. തീറ്റയിലോ കുടിവെള്ളത്തിലോ അടങ്ങിയ വിഷാംശമാണോ മരണകാരണമെന്ന് പരിശോധിക്കാൻ അവയുടെ സാമ്പിളുകൾ ലബോറട്ടറികളിലേക്ക് അയച്ചിരിക്കുകയാണ്.

കോഴികൾ ചത്ത് കിടക്കുന്നത് ഒരു പ്രത്യേക രീതിയിലാണെന്ന് കർഷകർ പറയുന്നു. കോഴികളുടെ കാലുകൾ പിന്നിലേക്ക് നീട്ടിയ നിലയിലും ചിറകുകൾ പൂർണ്ണമായി വിടർന്ന നിലയിലുമാണ് ചത്തുകിടക്കുന്നത്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളുടെ ഭാഗമായി ചത്ത കോഴികളെ ആഴത്തിലുള്ള കുഴികളിൽ കുഴിച്ചിട്ടു.

സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി അടുത്ത മൂന്ന് മാസത്തേക്ക് ഈ പ്രദേശങ്ങളിൽ നിന്ന് കോഴികളെ വിൽക്കുന്നതോ പുതിയവയെ ഫാമുകളിലേക്ക് കൊണ്ടുവരുന്നതും അധികൃതർ നിരോധിച്ചു. രോഗബാധിത മേഖലയിലെ തീവ്രമായ നിരീക്ഷണം നടത്തുകയാണ്. ഇനിയും കോഴികൾ ചാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും അധികൃതർ സ്വീകരിച്ചുവരികയാണെന്ന് അറിയിച്ചു.

ദീപാവലി സീസൺ ലക്ഷ്യമിട്ട് ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചാണ് കർഷകർ വലിയ രീതിയിൽ കോഴികളെ വളർത്തിയത്. ഒരു കോഴിക്കുഞ്ഞിന് 47-48 രൂപയാണ്. 50 കിലോ കോഴിത്തീറ്റയ്ക്ക് 2,500 മുതൽ 2,600 രൂപ വരെയും വൈദ്യുതി ബില്ലായി 10,000 മുതൽ 20,000 രൂപ വരെയുമാണ് ഇവർക്ക് ചെലവ് വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author