SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Rahul Gandhi: 'വോട്ട് ചോരി'ക്കെതിരെ സുപ്രീം കോടതിയിലേക്ക്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹർജി നൽകുമെന്ന് രാഹുൽ ഗാന്ധി

National

വോട്ട് ചോരി ആരോപണങ്ങളിൽ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി രാഹുൽ ഗാന്ധി.

Edited by Karthika V Updated by Karthika V
Published: Oct 12, 2026, 01:22 PM | Updated: Oct 12, 2026, 01:22 PM

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . ഉച്ചകഴിഞ്ഞ് 3 മണിക്ക് ഹർജി സമർപ്പിക്കുമെന്നാണ് രാഹുൽ വ്യക്തമാക്കിയിരിക്കുന്നത്. ​ഗ്യാനേഷ് കുമാറിനെതിരെയുള്ള വിമർശനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

'വോട്ട് ചോരി' ആരോപണങ്ങളിൽ ​ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്. കേസിൽ ​ഗ്യാനേഷ് കുമാർ 'മാപ്പുസാക്ഷി' ആകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ നിഷ്പക്ഷതയില്ലെന്നാണ് ആരോപണം. ഇതിനെതിരെ നിയമപോരാട്ടവും പ്രതിഷേധവും ശക്തമാക്കുന്നതിനിടെയാണ് രാഹുലിന്റെ പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്.

അതേസമയം ഭരണഘടന സംരക്ഷിക്കുന്നതിനായി സംഘടിപ്പിക്കുന്ന വൻ മാർച്ചിലേക്ക് പൊതുജനങ്ങളെയും രാഷ്ട്രീയ പാർട്ടി പ്രവർത്തകരെയും പരസ്യമായി ക്ഷണിച്ചിരിക്കുകയാണ് നേതാവ് രാഹുൽ ഗാന്ധി. കണാട്ട് പ്ലേസിലെ ബാരഖംബ ജങ്ഷനിലേക്ക് എല്ലാവരും എത്തുവാനായിരുന്നു ആഹ്വാനം. ഭരണഘടന സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു പാർട്ടിയിലുള്ളവർക്കും മാർച്ചിൽ പങ്കെടുക്കാമെന്നും ഭരണഘടന ആക്രമിക്കപ്പെടുന്നു എന്ന് തോന്നുന്ന ബിജെപിക്കാർക്കും ഇതിൽ ചേരാമെന്നും രാഹുൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author