Sheikh Hasina: 'വിജയദിനത്തിൽ മടക്കം പ്രഖ്യാപിച്ചു, അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ്' ഷെയ്ഖ് ഹസീന ഇന്ത്യയിൽ എവിടെ?
ഡിസംബർ 16-ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചെങ്കിലും തിരിച്ചെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് ധാക്കയുടെ നിലപാട്.
ഡിസംബർ 16-ന് സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള ബംഗ്ലാദേശിന്റെ മോചനത്തിന് വഴിയൊരുക്കിയ ഒമ്പത് മാസത്തെ യുദ്ധത്തിന് അന്ത്യം കുറിച്ചതിന്റെ സ്മരണയ്ക്കായി ആചരിക്കുന്ന 55-ാം വിജയദിനമാണ് ഡിസംബർ 16.
15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച ആഴ്ചകളോളം നീണ്ടുനിന്ന അശാന്തിക്കൊടുവിൽ 2024 ഓഗസ്റ്റ് 5 മുതലാണ് ഹസീന ഇന്ത്യയിൽ താമസിക്കുന്നത്. നിലവിൽ ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ ലുട്ട്യൻസ് ബംഗ്ലാവ് സോണിലെ സർക്കാർ വസതിയിൽ 24 മണിക്കൂറും കർശന സുരക്ഷയിലാണ് അവർ കഴിയുന്നത്.
ഡൽഹിയിൽ നിന്ന് ധാക്കയിലേക്ക് മടങ്ങുന്നതിനായി ബംഗ്ലാദേശ് സർക്കാരിന്റെ ഔദ്യോഗിക വിമാനമായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനം ഏർപ്പാടാക്കണമെന്ന് ഹസീനയുടെ വക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകൾ നൽകാൻ ബംഗ്ലാദേശ് സർക്കാർ വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.
ഹസീന മടങ്ങിയെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് ബംഗ്ലാദേശ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണൽ വധശിക്ഷ വിധിച്ചതിനാൽ കുറ്റവാളികളെ കൈമാറുന്ന ഉടമ്പടി പ്രകാരം ഇന്ത്യ അവരെ കൈമാറണമെന്നാണ് ധാക്കയുടെ ആവശ്യം.
തനിക്കെതിരായ വധശിക്ഷാ ഉത്തരവ് രാഷ്ട്രീയ പ്രേരിതമാണെന്നും തനിക്ക് മരണഭയമില്ലെന്നും ഹസീന വ്യക്തമാക്കിയിരുന്നു. നിരോധിക്കപ്പെട്ട തന്റെ പാർട്ടിയായ അവാമി ലീഗിനെ പുനർനിർമ്മിക്കുന്നതിൽ പ്രധാന പങ്കുവഹിക്കാനാണ് അവർ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.