Jail Break Tamil Nadu: തമിഴ്നാട്ടിൽ ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് തടവുകാർ ചാടിപ്പോയി; തിരച്ചിൽ നടത്തി പോലീസ്, ജാഗ്രതാ നിർദേശം
തടവുകാർ ജയിൽ ചാടിയതിനെ തുടർന്ന് കേരള-തമിഴ്നാട് അതിർത്തിയിൽ ജാഗ്രത നിർദേശം നൽകി.
ചെന്നൈ: തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെട്ടു. 17 പേരാണ് ജയിൽചാടിയത്. സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ചാണ് ഇവർ ജയിൽചാടിയത്. രക്ഷപ്പെട്ട തടവുകാർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഇവർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടർന്ന് കേരള-തമിഴ്നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിൽ ജാഗ്രത നിർദേശം നൽകി.
തടവുകാർ ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിമഗനത്തിൻറെ അടിസ്ഥാനത്തിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. മധുര, തേനി, ദിണ്ടിഗൽ എന്നീ ജില്ലകളിൽ നിന്നുള്ള 386 തടുവകാരെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. തടവുകാരെ നാല് ബ്ലോക്കുകളിൽ ആയാണ് പാർപ്പിച്ചിരുന്നത്. രാത്രി പതിനൊന്ന് മണിയോടെ മൂന്നാമത്തെ ബ്ലോക്കിലെ ഒരാൾക്ക് അപസ്മാരം ഉണ്ടായതായി സഹതടവുകാർ ജയിൽ ജീവനക്കാരെ അറിയിക്കുകയായിരുന്നു.
ഇയാളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി സുരക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പേർ മൂന്നാമത്തെ ബ്ലോക്ക് തുറുന്നതോടെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് തടവുകാർ കൂട്ടത്തോടെ രക്ഷപ്പെടുകയായിരുന്നു. രണ്ട് ജീവനക്കാർ പ്രധാന ഗേറ്റിൽ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും ഇവരെയും ആക്രമിച്ച് താക്കോൽ കൈക്കലാക്കി പ്രധാന ഗേറ്റ് തുറന്ന് തടവുകാർ രക്ഷപ്പെട്ടു. പരിക്കേറ്റ നാല് ജയിൽ ജീവനക്കാരും ആശുപത്രിയിൽ ചികിത്സയിലാണ്. മധുര റേഞ്ച് ഐജി, തേനി ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.