SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Deepathoon row: തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്; സുരക്ഷാ ചുമതല സിആർപിഎഫിന്

National

ഭരണാധികാരികളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.

Written By Roniya Baby Updated by Roniya Baby
Published: Nov 27, 2026, 09:21 PM | Updated: Nov 27, 2026, 09:21 PM

ന്യൂഡൽഹി: തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ വിളക്ക് തെളിയിക്കണമെന്ന ഉത്തരവ് പാലിക്കാത്തതിൽ വിജയ് സർക്കാരിനെയും ഉന്നത് ഉദ്യോഗസ്ഥരെയും സുപ്രീംകോടതി കടുത്ത ഭാഷയിൽ വിമർശിക്കുകയും അസാധാരണ നടപടികൾ സ്വീകരിക്കുകയും ചെയ്തു. കോടതി വിധി നടപ്പാക്കാത്തത് ബോധപൂർവവും അതീവ ഗുരുതരവുമായ കോടതിയലക്ഷ്യമാണെന്ന് വിലയിരുത്തിയ ബെഞ്ച്, ഭരണാധികാരികളുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

ഇത്തരം പ്രവണതകളെ കർശനമായി അടിച്ചമർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും വിട്ടുവീഴ്ച കാണിച്ചാൽ അത് ഭരണഘടനാപരമായ അരാജകത്വത്തിലേക്ക് നയിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഇതിൻറെ ഭാഗമായി തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.

നാളെത്തന്നെ ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ നിർദേശിച്ച സുപ്രീംകോടതി പ്രദേശത്തെ സുരക്ഷാ ചുമതല കേന്ദ്രസേനയായ സിആർപിഎഫിനെ ഏൽപ്പിക്കാനും ഉത്തരവിട്ടു. മലയിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കണമെന്നും വിശ്വാസികൾക്കെല്ലാം ദീപം തെളിയിക്കാൻ ആവശ്യമായ സൌകര്യങ്ങൾ ഒരുക്കണമെന്നും കോടതി വ്യക്തമാക്കി. ഇതോടൊപ്പം സമീപത്തുള്ള ദർഗയ്ക്ക് പൂർണ സുരക്ഷ ഉറപ്പാക്കാനും സുപ്രീംകോടതി നിർദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author