SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Budgam Encounter: ബദ്ഗാമിലെ ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ മൂസ കൊല്ലപ്പെട്ടു

Budgam Encounter: സൈന്യം, പോലീസ്, സി.ആർ.പി.എഫ്. എന്നിവർ സംയുക്തമായാണ് ഈ ദൗത്യം നടപ്പിലാക്കിയത്.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 30, 2026, 10:27 AM | Updated: Sep 30, 2026, 10:27 AM

ശ്രീനഗർ: കശ്മീരിലെ ബദ്ഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു. കശ്മീരിൽ നടന്ന നിരവധി ഭീകരാക്രമണക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സുലൈമാൻ ഷാ എന്ന മൂസ എന്നാണ് റിപ്പോർട്ട്.

സംഭവം നടന്നത് ചൊവ്വാഴ്ച വൈകുന്നേരമാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ സംയുക്ത തിരച്ചിലിനിടെ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ട സൈന്യം ഭീകരരെ വളയുകയും തുടര്‍ന്ന് ഭീകരര്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിനിടെയാണ് മൂസ കൊല്ലപ്പെട്ടത്.

കോല്ലപ്പെട്ട മൂസ പീര്‍ പഞ്ചാല്‍ മേഖലയുടെ ഇരുവശങ്ങളിലുമായി ഏതാനും വര്‍ഷങ്ങളായി നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കാളിയായിരുന്നു. നേരത്തെ യൂസ്മാര്‍ഗ് കുന്നുകളില്‍ നടന്ന ഏറ്റുമുട്ടലില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടിരുന്നു. അന്ന് ഇയാളുടെ പ്രധാന കൂട്ടാളിയായ യാസിര്‍ കൊല്ലപ്പെട്ടിരുന്നു. മൂസയു കൊല്ലപ്പെട്ടത് ജമ്മു കശ്മീരിലെ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയൊരു തിരിച്ചടിയാണെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author