SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Amit Shah Health Issue: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്

Home Minister Amit Shah: അമിത് ഷായുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു.

Written By Roniya Baby Updated by Roniya Baby
Published: Sep 20, 2026, 09:04 AM | Updated: Sep 20, 2026, 09:04 AM

ബെംഗളൂരു: ബെംഗളൂരുവിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം. ഭക്ഷ്യവിഷബാധയെ തുടർന്ന് ഛർദ്ദിയും ക്ഷീണവും ഉണ്ടായതായാണ് റിപ്പോർട്ട്. കർണാടകയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബെംഗളൂരുവിൽ എത്തിയത്.

വെള്ളിയാഴ്ച രാത്രി കർണാടകയിൽ എത്തിയ അമിത് ഷാ താമസിച്ചിരുന്ന ഹോട്ടലിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം, അദ്ദേഹം ഹോട്ടലിൽ തന്നെ വിശ്രമത്തിലായിരുന്നു. പിന്നീട് വൈദ്യപരിശോധനയ്ക്കും ആവശ്യമായ വിശ്രമത്തിനും ശേഷം അദ്ദേഹത്തിൻറെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതായി കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി.

തുടർന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ അമിത് ഷാ ഡൽിഹിയിൽ തിരിച്ചെത്തി. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് സംസ്ഥാനത്തെ രണ്ട് പ്രധാന പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഹുബ്ബള്ളിയിലുള്ള കെഎൽഇ ജഗദ്ഗുരു മെഡിക്കൽ കോളേജിൻറെയും കെഎൽഇ ആശുപത്രികളുടെയും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനും ബെലഗാവിയിലെ ശ്രീ ബീരേശ്വര കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാന മന്ദിര സമർപ്പണ ചടങ്ങിലുമായിരുന്നു കേന്ദ്രമന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ബെലഗാവിയിലെ ചടങ്ങ് മാറ്റിവച്ചു. പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ശനിയാഴ്ച വൈകിട്ട് ഡൽഹിയിലേക്ക് തിരിക്കുന്നതിന് മുൻപ് അമിത് ഷാ കെഎൽഇ ജഗദ്ഗുരു മെഡിക്കൽ കോളേജിൻറെ ക്യാമ്പസ് സന്ദർശിച്ചതായി ജനപ്രതിനിധികൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author