India UNSC: യുഎൻ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വം: ഇന്ത്യയുടെ ആവശ്യത്തിന് വിസെഗ്രാഡ് ഗ്രൂപ്പിന്റെ പിന്തുണ
യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കണമെന്ന ആവശ്യത്തിന് നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ (V4) പിന്തുണ പ്രഖ്യാപിച്ചു.
ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലിൽ (UNSC) സ്ഥിരമായി അംഗത്വം വേണമെന്ന ഇന്ത്യയുടെ ദീർഘകാലമായുള്ള ആവശ്യത്തിന് നാല് യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. ഹംഗറി, പോളണ്ട്, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് എന്നീ വി4 (V4) അല്ലെങ്കിൽ വിസെഗ്രാഡ് ഗ്രൂപ്പ് (Visegrád Group) ആണ് ന്യൂയോർക്കിൽ നടക്കുന്ന 81-ാം യുഎൻ ജനറൽ അസംബ്ലിയിൽ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ആഗോള ദക്ഷിണേന്ത്യയുടെ പ്രധാന ശബ്ദവും ഇന്തോ-പസഫിക് മേഖലയിലെ വളർന്നുവരുന്ന ശക്തിയുമായ ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗമായിരിക്കണമെന്ന് നാല് രാജ്യങ്ങളും യോഗത്തിൽ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ആവശ്യം
ഇന്ത്യ പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്നതാണ് യുഎൻ സുരക്ഷാ കൗൺസിലിന്റെ ഘടനയിൽ മാറ്റങ്ങൾ വരുത്തണമെന്നതാണ് . 1945-ൽ രൂപീകരിച്ച സുരക്ഷാ കൗൺസിൽ നിലവിലെ ലോകാവസ്ഥയെ പ്രതിഫലിപ്പിക്കുന്നില്ല. ഏഷ്യയിലെയും ആഫ്രിക്കയിലെയും വലിയൊരു ഭാഗം അന്ന് കോളനികളായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ വൻതോതിലാണ് സാമ്പത്തിക മേഖലയിലടക്കം വളർന്നത്. പക്ഷെ 1945-ൽ സുരക്ഷാ കൗൺസിലിൽ ഉണ്ടായിരുന്ന സ്ഥിരാംഗങ്ങളിൽ യാതൊരു മാറ്റവും വന്നിട്ടില്ല. ഇന്ത്യ ഇതുവരെ 8 തവണ സുരക്ഷാ കൗൺസിലിൽ താൽക്കാലിക അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ കാലാവധി 2021-ലും 2022-ലുമായിരുന്നു.
ജി4 ഗ്രൂപ്പിന്റെ ആവശ്യം
വിസെഗ്രാഡ് ഗ്രൂപ്പ് മാത്രമല്ല ഇന്ത്യയ്ക്ക് പിന്തുണ നൽകുന്നത് ഫ്രാൻസ്, യുകെ, യുഎസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യുടെ സ്ഥിരാംഗത്വ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്.
സുരക്ഷാ കൗൺസിൽ പരിഷ്കാരണത്തിനായി പരസ്പരം പിന്തുണയ്ക്കുകയും ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ ഗ്രൂപ്പാണ് ജി4 (G4). ബ്രസീൽ, ജർമ്മനി, ജപ്പാൻ എന്നിവയ്ക്കൊപ്പം ഇന്ത്യയും ജി4 ഗ്രൂപ്പിന്റെ ഭാഗമാണ്. ജി4 ഗ്രൂപ്പ് ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. സുരക്ഷാ കൗൺസിലിലെ അംഗസംഖ്യ 15-ൽ നിന്ന് 25 അല്ലെങ്കിൽ 26 ആയി ഉയർത്താൻ ജി4 ആവശ്യപ്പെടുന്നു. ആഫ്രിക്കയ്ക്ക് രണ്ട്, ഏഷ്യ-പസഫിക് മേഖലയ്ക്ക് രണ്ട്, ലേറ്റിൻ അമേരിക്കയ്ക്കും കരീബിയനും ഒന്ന്, പടിഞ്ഞാറൻ യൂറോപ്പിനും മറ്റ് രാജ്യങ്ങൾക്കും ഒന്ന് എന്നിങ്ങനെ ആറ് പുതിയ സ്ഥിര സീറ്റുകൾ സൃഷ്ടിക്കുക.
പരിഷ്കരണം ബുദ്ധിമുട്ടാണോ?
സുരക്ഷാ കൗൺസിൽ പരിഷ്കരണം നടപ്പിലാക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം നിലവിലുള്ള അഞ്ച് സ്ഥിരാംഗങ്ങൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ്. പുതിയ അംഗങ്ങളുടെ എണ്ണം, പ്രാതിനിധ്യം ലഭിക്കേണ്ട മേഖലകൾ, വീറ്റോ അധികാരങ്ങൾ എന്നിവയെച്ചൊല്ലി യുഎസ്, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നിവർ തമ്മിൽ വലിയ തർക്കമുണ്ട്.
ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പിന്തുണ നൽകാത്ത ഒരേയൊരു രാജ്യം ചൈനയാണ്. പരിഷ്കരണങ്ങൾക്ക് മുമ്പ് യുഎൻ അംഗങ്ങൾക്കിടയിൽ സമവായം ഉണ്ടാകണമെന്നാണ് ബീജിംഗിന്റെ പക്ഷം. ഇത്തരത്തിലുള്ള സമവായമില്ലായ്മയാണ് ഇന്ത്യയുടെ ദീർഘകാലമായുള്ള ശ്രമങ്ങൾക്ക് മുന്നിലെ ഏറ്റവും വലിയ തടസ്സം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.