Kanpur Murder: 309 ഫോൺ കോളുകൾ, 6 ലക്ഷത്തിന്റെ ക്വട്ടേഷൻ: നിയന്ത്രണങ്ങളിൽ മനംനൊന്ത് കൊലപാതകം, മകനും പങ്ക്
മരുമകൾ ക്വട്ടേഷൻ നൽകി ഫാർമസ്യൂട്ടിക്കൽ വ്യാപാരി വിനീത് മനോചയെ കൊലപ്പെടുത്തിയ കേസിൽ മകനും പങ്ക്. അച്ഛന്റെ കൊലപാതകിയുമായി 309 ഫോൺ കോളുകള്‍ മകന്‍ നടത്തി.
കാൺപൂർ: ഫാർമസ്യൂട്ടിക്കൽ സ്ഥാപന ഉടമയായ വിനീത് മനോചയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. വിനീതിന്റെ മകൻ സുബ്രതും കൊലപാതകിയായ വിശാൽ ഗൗതമും മെയ് 1 നും വിനീത് കൊല്ലപ്പെട്ട സെപ്റ്റംബർ 5 നും ഇടയിൽ 309 തവണ ഫോണിൽ സംസാരിച്ചതായി പോലീസ് കണ്ടെത്തി.
കൊലപാതകത്തിന് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വിശാൽ പുതിയ സിം കാർഡ് വാങ്ങിയത്. ഈ നമ്പറിൽ നിന്ന് കൊല്ലപ്പെട്ട വിനീതിന്റെ മകനായ സുബ്രതുമായും മരുമകൾ ശാലുവുമായും കൊലപാതകി വിശാൽ ആശയവിനിമയം നടത്തിയതായി പോലീസ് കമ്മീഷണർ രഘുബീർ ലാൽ വ്യക്തമാക്കി. മരുമകൾ ശാലുവാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നിഗമനം.
60 കാരനായ വിനീത് മനോചയെ സെപ്റ്റംബർ 5-ന് പുലർച്ചെയാണ് തന്റെ അപ്പാർട്ട്മെന്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകനും മരുമകളും കൊച്ചുമകനും ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് കൊലപാതകം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ വിശാൽ ഗൗതമും സഹായി രാജ് കിഷോറും ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കയറിയത്.
ഉറങ്ങിക്കിടന്ന വിനീതിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ വീട്ടിൽ നടക്കാനിറങ്ങിയ വിനീത് അക്രമികളെ നേരിട്ട് കണ്ടതോടെ ഇവര്‍ പദ്ധതി മാറ്റി. തുടർന്ന് പ്രതികള്‍ വിനീതിനെ കത്തി ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും കുത്തി ക്രൂരമായി കൊലപ്പെടുത്തി.
ശാലുവിന്റെ നിർദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും ഇതിനായി 6 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും വിശാൽ പോലീസിനോട് പറഞ്ഞു. 2 ലക്ഷം രൂപ മുൻകൂറായി നൽകി. ബാക്കി 4 ലക്ഷം രൂപ കൊലപാതകം നടന്ന് 15 ദിവസത്തിന് ശേഷം നൽകാനായിരുന്നു ധാരണ. എന്നാൽ ഇക്കാര്യങ്ങൾ ശാലു നിഷേധിച്ചു.
വിനീത് മിനോച്ച ഏർപ്പെടുത്തിയ കർശനമായ സാമ്പത്തിക നിയന്ത്രണങ്ങളും, വീട്ടിലെ സിസിടിവി നിരീക്ഷണവും ശാലുവിന് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതായിരിക്കാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകിയ സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.