SOCIAL MEDIA

Newsletter

PARTNER SITES
icons Religion icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility 🖼️ Photo Gallery icons Videos

Horoscope Today: ഇടവം രാശിക്കാർക്ക് ബിസിനസിൽ ഉയർച്ചയുണ്ടാകും; ഇന്നത്തെ സമ്പൂർണ രാശിഫലം

Religion

ജ്യോതിഷപ്രകാരം, ഓരോ ദിവസവും ഓരോ രാശിക്കാർക്കും ഗ്രഹനില അനുസരിച്ച് വ്യത്യസ്ത അനുഭവങ്ങൾ ആയിരിക്കും ഉണ്ടാകുക.

Written By Roniya Baby Updated by Roniya Baby
Published: Nov 21, 2026, 09:11 AM | Updated: Nov 21, 2026, 09:11 AM

ജ്യോതിഷ വിശ്വാസ പ്രകാരം ഇന്നത്തെ ദിവസം 12 രാശിക്കാർക്കും എങ്ങനെയുള്ള ദിവസം ആയിരിക്കുമെന്ന് അറിയാം. ഓരോ രാശിക്കാർക്കും ഗ്രഹനില അനുസരിച്ച് വ്യത്യസ്ത ഫലങ്ങൾ ഉണ്ടാകുമെന്നാണ് ജ്യോതിഷ വിശ്വാസ പ്രകാരം കണക്കാക്കുന്നത്. ഏതെല്ലാം രാശിക്കാർക്കാണ് ഇന്നത്തെ ദിവസം അനുകൂലമായിരിക്കുന്നതെന്നും ഏതെല്ലാം രാശിക്കാരാണ് ജാഗ്രത പുലർത്തേണ്ടതെന്നും അറിയാം.

മേടം

ചിലവുകൾ വർധിക്കും. ശരീരത്തിനും മനസ്സിനും അസ്വസ്ഥതയുണ്ടാകും. അനാവശ്യമായ ചിലവുകൾ ഉണ്ടാകും. നിക്ഷേപം നടത്താൻ ഇന്ന് മികച്ച ദിവസം.

ഇടവം

പുതിയ സുഹൃത്തുക്കളും ബന്ധുക്കളും ബിസിനസിൽ ഉയർച്ചയ്ക്ക് കാരണമാകും. യാത്ര പോകുന്നത് സന്തോഷം നൽകും. ജോലിയിൽ ഉയർച്ചയുണ്ടാകും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാകും. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകും. സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും.

കർക്കടകം

ഇന്ന് ശാന്തമായ ദിവസം ആയിരിക്കും. ആരോഗ്യപ്രശ്നങ്ങൾ അകലും. ചെറിയ യാത്ര പോകാൻ സാധ്യത. യാത്ര ചെയ്യുന്നത് മനസ്സിന് സന്തോഷം നൽകും.

ചിങ്ങം

ആരോഗ്യത്തിൽ ശ്രദ്ധിക്കണം. ചികിത്സയ്ക്കായി ചിലവ് വർധിക്കാൻ സാധ്യത. ധ്യാനിക്കുന്നത് മനസ്സിന് ശാന്തത നൽകും. ഇത് പ്രശ്നങ്ങളെ മറികടക്കാൻ സഹായിക്കും.

കന്നി

ബിസിനസ് രംഗത്ത് ഉയർച്ചയുണ്ടാകും. ആരോഗ്യത്തിൽ ശ്രദ്ധ വേണം. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.

തുലാം

ശാരീരികവും മാനസികവുമായ ഊർജ്ജം ഉണ്ടാകും. സമ്പാദ്യം വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇന്ന് അനുകൂല ഫലങ്ങൾ ലഭിക്കുന്ന ദിവസം ആയിരിക്കും.

വൃശ്ചികം

ഇന്ന് മറ്റുള്ളവരുമായി കലഹം ഉണ്ടാകാൻ സാധ്യത. നിക്ഷേപം നടത്താനും ഭൂമി കച്ചവടത്തിനും അനുകൂല ദിവസം. നിക്ഷേപങ്ങളിൽ നിന്ന് നേട്ടമുണ്ടാകും. പുതിയ അവസരങ്ങൾ വന്നുചേരും.

ധനു

മാനസിക അസ്വസ്ഥതകൾ ഉണ്ടാകും. വസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. ധനപരമായി നഷ്ടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണം.

മകരം

സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഇന്നത്തെ ദിവസം സന്തോഷത്തോടെ ചിലവഴിക്കാനാകും. യാത്ര പോകാൻ സാധ്യത. വസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ വേണം.

കുംഭം

ഇന്ന് വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടും. അനാവശ്യമായ ചിലവുകൾ ഒഴിവാക്കണം. കുടുംബാംഗങ്ങളുമായി തർക്കം ഉണ്ടായേക്കാം. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധിക്കുക.

മീനം

ഇന്ന് ശാന്തമായ ദിവസം ആയിരിക്കും. ജോലിയിൽ പുതിയ ചുമതലകളുണ്ടാകും. സുഹൃത്തുക്കൾക്കൊപ്പം യാത്ര പോകാൻ സാധ്യത.

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author