SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Ganesh Chaturthi 2026: ഈ വർഷം ഗണേഷ് ചതുർത്ഥി സെപ്ംതബർ 13നോ 14നോ? കൃത്യമായ തിയതിയും പൂജാസമയവും അറിയാം

Ganesh Chaturthi 2026 Date: സെപ്തംബർ 13 വൈകുന്നേരം ഗണേഷ് ചതുർത്ഥി തിഥി ആരംഭിക്കുന്നു. എന്നാൽ ഹിന്ദു കലണ്ടർ പ്രകാരം നിർദേശിച്ചിട്ടുള്ള ദിവസമാണ് ഗണേഷ് ചതുർത്ഥി ആഘോഷിക്കുന്നത്.

Written By Roniya Baby Updated by Roniya Baby
Published: Sep 09, 2026, 09:45 AM | Updated: Sep 09, 2026, 09:45 AM

ഈ വർഷത്തെ ഗണേശ ചതുർത്ഥി ഏത് ദിവസമാണ് ആഘോഷിക്കുന്നത് എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സെപ്തംബർ 13ന് ആണോ 14ന് ആണോ ഗണേശ ചതുർത്ഥി ആഘോഷം എന്നാണ് സംശയം. ഭാദ്രപാദ ശുക്ല ചതുർത്ഥി തിഥി സെപ്തംബർ 13 വൈകുന്നേരം ആരംഭിച്ച് സെപ്തംബർ 14 വരെ തുടരുന്നതാണ് ഈ ആശയക്കുഴപ്പത്തിന് കാരണം.

ന്യൂഡൽഹിയിൽ ചതുർത്ഥി തിഥി സെപ്തംബർ 13ന് രാത്രി 8.36ന് ആരംഭിച്ച് സെപ്തംബർ 14ന് രാത്രി 9.14ന് അവസാനിക്കുന്നു. അതിനാൽ ഭക്തർ സെപ്തംബർ 14 തിങ്കളാഴ്ച ആണ് ഗണേശ ചതുർത്ഥിയായി കണക്കാക്കേണ്ടത്. സെപ്തംബർ 13ന് വൈകുന്നേരം തിഥി ആരംഭിക്കുന്നു എന്നതിനാൽ മാത്രം അന്നേദിവസം ഉത്സവദിനമായി കണക്കാക്കാനാകില്ല. ഹിന്ദു കലണ്ടർ നിർദേശിച്ചിട്ടുള്ള പ്രകാരമുള്ള ദിവസത്തിലാണ് ഗണേശ ചതുർഥി ആഘോഷിക്കുന്നത്. പകൽ സമയത്തുള്ള ശുഭ മുഹൂർത്തത്തിലാണ് ഇതിൻറെ പ്രധാന പൂജകൾ നടക്കുന്നത്.

ഗണേഷ് ചതുർത്ഥി 2026 സെപ്തംബർ 14ന് ആഘോഷിക്കാനുള്ള കാരണം

ഹിന്ദു മാസമായ ഭാദ്രപദത്തിലെ വെളുത്തപക്ഷത്തിലെ നാലാം ദിവസമായ ഭാദ്രപദ ശുക്ല ചതുർത്ഥിയിലാണ് ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. ഹിന്ദു കലണ്ടർ ചന്ദ്രൻറെ ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ ഗ്രിഗോറിയൻ കലണ്ടറിലെ ഇതിൻറെ തീയതി ഓരോ വർഷവും മാറിക്കൊണ്ടിരിക്കും.

2026ലെ ഗണേശ ചതുർത്ഥി തിഥി സെപ്തംബർ 13, 14 ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. എന്നാൽ, പഞ്ചാംഗ പ്രകാരം ഉത്സവം സെപ്തംബർ 14ന് തിങ്കളാഴ്ചയാണ് നടക്കുന്നത്. ദൃക് പഞ്ചാംഗ പ്രകാരവും ന്യൂഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ സെപ്തംബർ 14ന് ആണ് ഗണേശ ചതുർത്ഥിയായി ആഘോഷിക്കുന്നത്.

ഗണേഷ് ചതുർത്ഥി 2026; പൂജാ മുഹൂർത്തം

ഗണേഷ് ചതുർത്ഥിയുടെ പ്രധാന പൂജകൾ മധ്യാഹ്ന (ഉച്ച) സമയത്താണ് നിർവ്വഹിക്കുന്നത്. ന്യൂഡൽഹിയിൽ സെപ്തംബർ 14ലെ പൂജാമുഹൂർത്തം ഉച്ചയ്ക്ക് 12.03 മുതൽ 2.31 വരെയാണ്. പ്രാദേശിക സൂര്യോദയവും ഭൂമിശാസ്ത്രപരമായ ഘടകങ്ങളും കണക്കിലെടുക്കുന്നതിനാൽ നഗരങ്ങൾക്കനുസരിച്ച് ഈ സയമത്തിൽ ചെറിയ മാറ്റങ്ങൾ വരാം. അതിനാൽ ഭക്തർ, സ്വന്തം നഗരത്തിലെ പഞ്ചാംഗം പരിശോധിക്കേണ്ടത് പ്രധാനമാണ്. പൂനെ, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങൾക്ക് ദൃക് പഞ്ചാംഗത്തി്ൽ വ്യത്യസ്ത പൂജാസമയങ്ങളാണ് നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author